India - 2025

രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം മലയാറ്റൂർ മല ഇത്തവണ കയറിയത് ലക്ഷങ്ങള്‍

പ്രവാചകശബ്ദം 18-04-2022 - Monday

കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഇത്തവണ മലയാറ്റൂർ മല കയറിയത് ലക്ഷങ്ങള്‍. വർഷത്തിൽ ഏറ്റവും കൂടുതൽ തീർത്ഥാടകർ കുരിശുമുടിയിലെത്തുന്ന വിശുദ്ധ വാരത്തിൽ ഓശാന ഞായറാഴ്ച പുലർച്ചെ മുതൽ ഉയിർപ്പു ഞായറാഴ്ച വരെ ലക്ഷക്കണക്കിനു തീർത്ഥാടകരാണ് കുരിശുമുടി കയറിയത്. പൊള്ളുന്ന വെയിലിലും കനത്ത മഴയും ഉള്‍പ്പെടെയുള്ള മാറുന്ന കാലാവസ്ഥയ്ക്കിടെയിലും വിശ്വാസികൾ പ്രാര്‍ത്ഥനയോടെ മലകയറി.

നോമ്പുകാല തീർത്ഥാടനത്തിൽ പങ്കാളികളാകാൻ പതിനായിരകണക്കിന് വിശ്വാസികൾ നേരത്തെ മുതല്‍ എത്തിത്തുടങ്ങിയിരുന്നു. ഇന്നലെ പുലർച്ചെ കുരിശുമുടിയിലും മലയാറ്റൂർ സെന്റ് തോമസ് പള്ളിയിലും മണപ്പാട്ടുചിറയ്ക്കു സമീപം സ്ഥിതിചെയ്യുന്ന വിമലഗിരി മേരി ഇമാക്കുലേറ്റ് പള്ളിയിലും ഉയിർപ്പു തിരുക്കർമങ്ങളിൽ തീർത്ഥാടകരടക്കം നിരവധിപേർ പങ്കെടുത്തു.മലയാറ്റൂർ താഴത്തെ പള്ളിയിലും കുരിശുമുടിയിലും പുതുഞായർ തിരുനാളിന് 21ന് കൊടിയേറും. 24നു പുതു ഞായർ തിരുനാൾ ദിനത്തില്‍ വന്‍ തീര്‍ത്ഥാടക പ്രവാഹമാണ്‍ പ്രതീക്ഷിക്കുന്നത്.


Related Articles »