Youth Zone - 2024

ജനീവയില്‍ ആഗോള ഭീകര വിരുദ്ധ ചർച്ചകൾക്ക് നേതൃത്വം നൽകിയത് നൈജീരിയന്‍ വൈദികന്‍

പ്രവാചകശബ്ദം 27-04-2022 - Wednesday

ജനീവ: തീവ്രവാദികൾ ഡ്രോൺ സാങ്കേതികവിദ്യ ആക്രമണങ്ങള്‍ക്കു ഉപയോഗിക്കുന്നതിനെ സംബന്ധിച്ചു ജനീവയിലെ ആഗോള ഭീകരവിരുദ്ധ ചർച്ചകൾക്ക് നേതൃത്വം നൽകിയത് നൈജീരിയന്‍ വൈദികന്‍. ഏപ്രിൽ 25-ന് സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ നടന്ന കോൺഫറൻസിൽ നൈജീരിയയിലെ ഗവേഷണ സ്ഥാപനമായ ദി കുക്ക സെന്ററിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ആറ്റ ബാർകിൻഡോയാണ് ചർച്ചകൾക്ക് നേതൃത്വം നൽകിയത്. കഴിഞ്ഞ രണ്ട് ദശകങ്ങളിൽ, സായുധ സേനകൾക്കിടയിൽ ഡ്രോൺ സാങ്കേതികവിദ്യകളുടെ ഉപയോഗത്തിൽ അതിവേഗം വർദ്ധനവുണ്ടായിട്ടുണ്ടെന്നും നൈജീരിയയിലെയും ചാഡ് മേഖലയിലെയും സാഹചര്യങ്ങള്‍ വിലയിരുത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു.

മാരകമായ വിധത്തിലുള്ള ഉപയോഗമാണ് ഇതില്‍ നടക്കുന്നതെന്നും ആയുധ കയറ്റുമതി നിയന്ത്രണ നടപടികൾ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സൈനിക ഡ്രോണുകളുടെ അവസരങ്ങളെയും വെല്ലുവിളികളെയും കുറിച്ചുള്ള ചർച്ചകള്‍ തുടരേണ്ടതുണ്ട്. അതേസമയം തീവ്രവാദപരമായ ഉപയോഗം പ്രതിരോധിക്കുവാന്‍ നടപടികള്‍ സ്വീകരിക്കേണ്ടതുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനീവ സെന്റർ ഫോർ സെക്യൂരിറ്റി പോളിസിയും നെതര്‍ലണ്ട് ആസ്ഥാനമുള്ള സമാധാന സംഘടനയായ പാക്സും സംയുക്തമായാണ് സമ്മേളനം സംഘടിപ്പിച്ചത്.

2019 ലെ ഓസ്‌ലോ മിലിട്ടറി ഡ്രോണ്‍ കോൺഫറൻസിൽ ഫാ. ബാർക്കിൻഡോ ഡാറ്റ അവതരിപ്പിച്ചിരിന്നു. നൈജീരിയയിലെ തീവ്രവാദ വിരുദ്ധ ഡ്രോണുകളുടെ വർദ്ധിച്ചുവരുന്ന ഉപയോഗത്തെക്കുറിച്ചും ജനസംഖ്യയിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ഗവേഷണം തുടരുന്ന വ്യക്തി കൂടിയാണ് ഈ വൈദികന്‍. അതേസമയം ക്രൈസ്തവര്‍ക്കു നേരെ അതിക്രൂരമായ ആക്രമണം തുടരുന്ന നൈജീരിയായില്‍ നിന്നു തന്നെയുള്ള വൈദികനു വിഷയത്തില്‍ ചര്‍ച്ചയ്ക്കു നേതൃത്വം നല്‍കുവാന്‍ കഴിഞ്ഞുവെന്നത് ശ്രദ്ധേയമാണ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »