India - 2024

ജനങ്ങളുടെ സ്ഥിരവരുമാനം ഇടുക്കിയിൽ നിന്നു കുടിയൊഴിയുന്നു: മാർ ജോൺ നെല്ലിക്കുന്നേൽ

പ്രവാചകശബ്ദം 20-05-2022 - Friday

ചെറുതോണി: ജനങ്ങളുടെ സ്ഥിരവരുമാനം ഇടുക്കിയിൽ നിന്നു കുടിയൊഴിയുകയാണെന്ന് ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ ഇടുക്കി രൂപതയുടെ സാമൂഹ്യ ക്ഷേമവിഭാഗമായ ഹൈറേഞ്ച് ഡവലപ്മെന്റ് സൊസൈറ്റിയുടെ പത്തൊമ്പതാമത് വാർഷികാഘോഷം രാജമുടി പാരീഷ്ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിശ്ചയദാർഢ്യമുള്ള ജനങ്ങളുടെ നാടാണ് ഹൈറേഞ്ച്. കൃഷിയില്‍ നിന്നുള്ള നിന്നുള്ള സ്ഥിരവരുമാനം നഷ്ടമാവുകയാണ്. ജനങ്ങളുടെ ജീവിത നിലവാരമുയർത്തുന്നതിൽ ഹൈറേഞ്ച് ഡവലപ്മെന്റ് സൊസൈറ്റി വഹിക്കുന്ന പങ്ക് മാതൃകാപരമാണ്. കോവിഡ് കാലത്ത് ജനങ്ങളുടെ ജീവിതം സുരക്ഷിതമാക്കാൻ എച്ച്ഡിഎസ് നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു. സാമൂഹ്യ പ്രശനങ്ങളിൽ ജനങ്ങളുടെ പക്ഷത്തുനിന്ന് പ്രവർത്തിക്കാനും നേതൃത്വം നൽകാനും ഹൈറേഞ്ച് ഡവലപ്മെന്റ് സൊസൈറ്റിക്കു കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

എച്ച്ഡിഎസ് പ്രസിഡന്റും രൂപത വികാരി ജനറാളുമായ മോൺ.ജോസ് പ്ലാച്ചി ക്കൽ അധ്യക്ഷത വഹിച്ചു. വികസന സെമിനാർ അഡ്വ.ഡിൻ കുര്യാക്കോസ് എംപി ഉ ദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ.ഫിലിപ്പ്, വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ജോസ്, എച്ച്ഡിഎസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. മാത്യു തടത്തിൽ രാജമുടി ക്രഡിറ്റ് യൂണിയൻ രക്ഷാധികാരി ഫാ. ജോർജ് മുല്ലപള്ളിൽ, പഞ്ചായത്തംഗം ബിബിൻ ജോസഫ്, തീരം പ്രസിഡന്റ് ജോബ് കലമറ്റം, ക്രെഡിറ്റ് യൂണിയൻ പ്രസിഡന്റ് കു ഞ്ഞമ്മ തോമസ് എന്നിവർ പ്രസംഗിച്ചു. ആതുര സേവനരംഗത്തു മികച്ച പ്രവർത്തനം കാഴ്ചവച്ച ഡോ. മാത്യു ജോസഫ്, സ്പെഷൽ അച്ചീവ്മെന്റിന് അർഹയായ അഞ്ചലി ബന്നി എന്നിവർക്കു ബിഷപ് അവാർഡുകൾ നൽകി. ഖാദി ബോർഡ് അസിസ്റ്റന്റ് രജിസ്ട്രാർ സാബു ഏബ്രഹാം വികസന സെമിനാർ നയിച്ചു.


Related Articles »