Youth Zone

9 രാജ്യങ്ങളിൽ നിന്നായി 24 പേര്‍ റോമില്‍ തിരുപ്പട്ടം സ്വീകരിച്ചു

പ്രവാചകശബ്ദം 23-05-2022 - Monday

റോം: വിശുദ്ധിയിലേയ്ക്കുള്ള വിളി ലോകമാസകലം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ​​​​വി​​​​ശു​​​​ദ്ധ ജോസ് ​​​​മ​​​​രി​​​​യ എ​​​​സ്ക്രി​​​​വ ആരംഭിച്ച ഓ​​​​പു​​​​സ് ദേ​​​​യി സ​​​​മൂ​​​​ഹ​​​​ത്തിനു വേണ്ടി 9 രാജ്യങ്ങളിൽനിന്ന് 24 ഡീക്കൻമാർ പൗരോഹിത്യം സ്വീകരിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച റോമിലെ സെന്റ് യൂജിൻ ബസിലിക്കയിലാണ് പൗരോഹിത്യ സ്വീകരണ ചടങ്ങ് നടന്നത്. പെറുവിൽ നിന്നുള്ള ബിഷപ്പ് റിക്കാർഡോ ഗാർസിയ മുഖ്യ കാർമികത്വം വഹിച്ചു. തിരുകര്‍മ്മങ്ങളില്‍ സംഘടനയുടെ ഇപ്പോഴത്തെ തലവൻ മോൺസിഞ്ഞോർ ഫെർണാൺഡോ ഒകാരിസ് സഹ കാർമ്മികനായിരുന്നു. അർജന്റീന, അമേരിക്ക, കൊളംബിയ, സ്പെയിൻ, ഫ്രാൻസ്, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർ പൗരോഹിത്യം സ്വീകരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുന്നു.

വിശുദ്ധ കുർബാനയിലേക്ക് നോക്കാനും, ദിവ്യകാരുണ്യത്തെ സ്നേഹിക്കാനും ബിഷപ്പ് റിക്കാർഡോ ഗാർസിയ നവ വൈദികരോട് ആഹ്വാനം നൽകി. ആനന്ദത്തിന്റെ കൂദാശയായ കുമ്പസാരം ലഭിച്ചതിൽ നന്ദിയുള്ളവരായിരിക്കണമെന്നും അദ്ദേഹം അവരെ ഓർമ്മിപ്പിച്ചു. ദൈവത്തിന്റെ സന്ദേശവാഹകൻ ആയിരിക്കുകയെന്നതാണ് വൈദിക പദവി കൊണ്ട് അർത്ഥമാക്കുന്നത്. യേശുക്രിസ്തുവിന്റെ ജീവിതത്തെപ്പറ്റി ആളുകൾക്ക് കൂടുതൽ ബോധ്യം നൽകാനുള്ള അവസരം പൗരോഹിത്യം സ്വീകരിച്ച നിമിഷംമുതൽ നവ വൈദികർക്ക് ലഭിച്ചിരിക്കുകയാണെന്നും ബിഷപ്പ് ഗാർസിയ പറഞ്ഞു. 24 വൈദികരെയും പരിശുദ്ധ കന്യകാമറിയത്തിന് ഭരമേൽപ്പിച്ചാണ് അദ്ദേഹം തന്റെ സന്ദേശം അവസാനിപ്പിച്ചത്.

കഴിഞ്ഞ വര്‍ഷം മെയില്‍ ഓപുസ് ദേയി അംഗങ്ങളായ 14 രാജ്യങ്ങളില്‍ നിന്നുള്ള 27 ഡീക്കന്മാര്‍ തിരുപ്പട്ടം സ്വീകരിച്ചിരിന്നു. 1928ൽ ജോസ് മരിയ എസ്ക്രീവ എന്ന സ്പാനിഷ് വൈദികനാണ് ഓപുസ് ദേയി സമൂഹം ആരംഭിക്കുന്നത്. വ്യക്തിപരമായ പ്രാർത്ഥനാ ജീവിതചര്യയിലൂടെ വിശുദ്ധി പ്രാപിക്കാനുള്ള മാർഗ്ഗ നിർദേശങ്ങളാണ് ഓപുസ് ദേയിലെ അംഗങ്ങളായ വൈദികരും സന്യസ്തരും അല്മായരും അനുഷ്ഠിച്ചു പോരുന്നത്. അനുദിന ജീവിതത്തിൽ ദൈവത്തെ കണ്ടുമുട്ടുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഓപുസ് ദേയിയില്‍ 80 രാജ്യങ്ങളില്‍ നിന്നായി ഒരു ലക്ഷത്തിനടുത്ത് അംഗങ്ങളുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »