India - 2025

നേഴ്സുമാരുടെ സേവനം വിലമതിക്കാനാകാത്തത്: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി

പ്രവാചകശബ്ദം 31-05-2022 - Tuesday

കൊച്ചി: കാത്തലിക് നേഴ്സസ് ഗിൽഡ് ഓഫ് ഇന്ത്യ കേരള റീജണൽ ലീഡേഴ്സ് മീറ്റ് പാലാരിവട്ടം പിഒസിയിൽ സംഘടിപ്പിച്ചു. സീറോമലബാർസഭ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. സങ്കീർണമായ കാലഘട്ടത്തിൽ നിർഭയരായി സേവനം ചെയ്ത നേഴ്സുമാർ പൊതുജനങ്ങൾക്ക് ആത്മവിശ്വാസം പകർന്നെന്നും നേഴ്സുമാരുടെ സേവനം അക്കാരണത്താൽ തന്നെ വിലമതിക്കാൻ കഴിയാത്തതാണെന്നും അദ്ദേഹം പറഞ്ഞു. സിഎൻജിഐ കേരള റീജണൽ എക്ലേസിയാസ്റ്റിക്കൽ അഡ്വൈസർ ഫാ. ജയിംസ് പി. കുന്നത്ത് അധ്യക്ഷത വഹിച്ചു.

30 കത്തോലിക്കാ രൂപതകളിൽനിന്നുള്ള ഭാരവാഹി കളും വിവിധ ആശുപത്രികളിലെ സംഘടനാ നേതാക്കളും പങ്കെടുത്ത യോഗത്തിൽ കെസിബിസി ഹെൽത്ത് കമ്മീഷൻ സെക്രട്ടറി സിസ്റ്റർ ലില്ലീസാ മുഖ്യ പ്രഭാഷണം നടത്തി. ഹെൽത്ത് കമ്മീഷൻ മുൻ സെക്രട്ടറി ഫാ. സൈമൺ പള്ളുപേട്ട, പ്രസിഡന്റ് സിസ്റ്റർ സോണിയാ സെബാസ്റ്റ്യൻ, സെക്രട്ടറി ജോസി കെ. ജോർജ് എന്നിവർ പ്രസംഗിച്ചു. ക ണ്ണൂർ രൂപതയെ മികച്ച സിഎൻജിഐ രൂപതയായും മികച്ച യൂണിറ്റായി ആലപ്പുഴ സ ഹൃദയ ഹോസ്പിറ്റലും മികച്ച പ്രവർത്തകനായി ചങ്ങനാശേരി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ ജോസി കെ. ജോർജിനെയും തെരഞ്ഞെടുത്തു.


Related Articles »