Meditation. - July 2024

ദൈവം ഭരമേല്പിച്ച പത്രോസിന്റെ പിന്‍ഗാമിയുടെ ദൗത്യം

സ്വന്തം ലേഖകന്‍ 08-07-2016 - Friday

''അതിനാല്‍, നിങ്ങള്‍ കുരിശില്‍ തറച്ച യേശുവിനെ ദൈവം, കര്‍ത്താവും ക്രിസ്തുവുമാക്കി ഉയര്‍ത്തിയെന്ന് ഇസ്രായേല്‍ ജനം മുഴുവനും വ്യക്തമായി അറിയട്ടെ'' (അപ്പ. പ്രവര്‍ത്തനങ്ങള്‍ 2:36).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂലൈ 8

'നീ പത്രോസ്സാകുന്നു' എന്ന വാക്കുകള്‍, ഈ രണ്ടായിരം വര്‍ഷത്തെ കാലയളവിനുള്ളില്‍, ദുര്‍ബ്ബലനും പാപിയുമായ മനുഷ്യന്റെ കാതുകളിലും മനസാക്ഷിയിലും 264 പ്രാവശ്യം ചൊല്ലപ്പെട്ടിരിക്കുന്നു. ദൈവേഷ്ട്ട പ്രകാരം പത്രോസിന്റെ പിന്‍ഗാമിയായി ഞാനടക്കം 264 പേര്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഇത്തവണ കേസറിയ ഫിലിപ്പിയിലെ വാഗ്ദാനം ആവര്‍ത്തിക്കപ്പെട്ടത് എനിക്കായിരുന്നു; ദൈവേഷ്ട്ട പ്രകാരം പത്രോസിന്റെ ഒദ്യോഗിക പദവിയിലിരുന്നുകൊണ്ടാണ് ഞാന്‍ നിങ്ങളുടെ ഇടയിലായിരിക്കുന്നത്.

പത്രോസിനോട് അവിടുന്ന് പ്രഖ്യാപിച്ച അതേ സന്ദേശവുമായി നിലകൊള്ളാന്‍ അവിടുന്ന് എന്നെയും ക്ഷണിച്ചിരിക്കുന്നു. പത്രോസിന്റെ പിന്‍ഗാമി എന്ന നിലയില്‍ എന്റെ അവസാനത്തെ കുമ്പസാരം വരെ പറയാന്‍ പോകുന്നത് ഒരു വാചകത്തില്‍ ചുരുക്കാം. "എവിടെയൊക്കെ പോയാലും, ക്രിസ്തുവിന്റെ സദ്‌വാര്‍ത്ത ഉത്‌ഘോഷിച്ച പത്രോസിന്റെ വീറോടും ശക്തിയോടും കൂടി യേശുവിനെ പ്രഖ്യാപിക്കുക എന്ന ഉത്തരവാദിത്വം ഞാന്‍ നിര്‍വഹിച്ചിരിക്കും".

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 6.7.80).

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »