Youth Zone

പോളിഷ് മണ്ണില്‍ വന്‍ കത്തോലിക്ക യുവജന സംഗമം: 22,000-ത്തിലധികം യുവജനങ്ങളുടെ പങ്കാളിത്തം

പ്രവാചകശബ്ദം 08-06-2022 - Wednesday

വാര്‍സോ: മധ്യ-പടിഞ്ഞാറന്‍ പോളണ്ടിലെ ‘ലെഡ്നിക്കി ഫീല്‍ഡ്’സില്‍ പെന്തക്കുസ്ത തിരുനാളിന്റെ തലേന്ന് രാത്രിയില്‍ നടന്ന 26-മത് ‘ലെഡ്നിക്കാ 2000’ വാര്‍ഷിക യുവജന സംഗമത്തില്‍ പോളണ്ടില്‍ നിന്നും യുക്രൈനില്‍ നിന്നുമായി പങ്കെടുത്തത് 22,000 യുവജനങ്ങള്‍. 1997-ല്‍ ഡൊമിനിക്കന്‍ വൈദികനായ ഫാ. ജാന്‍ ഗോര ആരംഭം കുറിച്ച ഈ കത്തോലിക്കാ യുവജന സംഗമത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ഷംതോറും കൂടിക്കൊണ്ടിരിക്കുകയാണ്. നൃത്തം, സംഗീതം തുടങ്ങിയവക്ക് പുറമേ, പ്രാര്‍ത്ഥനയും, കുമ്പസാരവും, വിശുദ്ധ കുര്‍ബാനയും ഉള്‍പ്പെടെ യുവത്വത്തിന് ആവശ്യമായതെല്ലാം സംഗമത്തില്‍ ഉണ്ടായിരുന്നുവെന്ന് സംഗമത്തിന്റെ പാസ്റ്ററായ ഫാ. ടോമാസ് നൊവാക്ക് പറഞ്ഞു.

യുക്രൈനില്‍ യുദ്ധം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് അഭയാര്‍ത്ഥികളെയും സംഘാടകര്‍ ക്ഷണിച്ചിരുന്നു. യുദ്ധത്തെ തുടര്‍ന്നു അമ്മമാരും കുഞ്ഞുങ്ങളും പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ്. പലര്‍ക്കും നമ്മള്‍ അഭയം കൊടുത്തിട്ടുണ്ട്. ഒരു കുടുംബമെന്ന നിലയില്‍ അവരേയും നമ്മള്‍ സ്വാഗതം ചെയ്യുകയാണ്. അതുകൊണ്ട് കൂടിയാണ് യുക്രൈന് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ തീരുമാനിച്ചതെന്ന് ഫാ. ടോമാസ് കൂട്ടിച്ചേര്‍ത്തു. സ്കൌട്ട്സ്, അള്‍ത്താര ബാലന്‍മാര്‍, ലൈറ്റ്-ലൈഫ് മൂവ്മെന്റ് അംഗങ്ങള്‍, മതബോധന അധ്യാപകര്‍, കാത്തലിക് യൂത്ത് അസോസിയേഷന്‍ അംഗങ്ങള്‍, ഡൊമിനിക്കന്‍ സമൂഹാംഗങ്ങള്‍ തുടങ്ങി പോളണ്ടിലെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ ഇക്കൊല്ലത്തെ ‘ലെഡ്നിക്കാ 2000’ല്‍ പങ്കെടുത്തു.

996-ല്‍ പോളണ്ടിനെ ജ്ഞാനസ്നാനപ്പെടുത്തിയെന്ന് പുരാവസ്തുഗവേഷകരും ചരിത്രഗവേഷകരും പറയുന്ന ലെഡ്നിക്കി തടാകക്കരയിലാണ് ‘ലെഡ്നിക്ക സംഗമം’ നടന്നതെന്ന് പറഞ്ഞ ഫാ. ടോമാസ്, അതുകൊണ്ടാണ് പരിശുദ്ധാത്മാവിന്റെ അഭിഷേകം ലഭിക്കുമെന്ന പ്രത്യാശയോടെ എല്ലാവര്‍ഷവും പെന്തക്കുസ്താ തിരുനാളിന്റെ തലേന്ന് ഈ പരിപാടി ഇവിടെ സംഘടിപ്പിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.മത്സ്യത്തിന്റെ ആകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന മൂന്നാം സഹസ്രാബ്ദത്തിന്റെ കമാനം എന്നറിയപ്പെടുന്ന ഗേറ്റിലൂടെ കടന്നുപോയതും, 20,000-ത്തിലധികം പേര്‍ പരിപൂര്‍ണ്ണ നിശബ്ദതയില്‍ ആയിരിന്നതും ഇക്കൊല്ലത്തെ സംഗമത്തിന്റെ വിസ്മരിക്കാനാവാത്ത നിമിഷങ്ങളായിരുന്നുവെന്ന്‍ സംഘാടകര്‍ പറയുന്നു. യുവജന സംഗമത്തിന് ഫ്രാന്‍സിസ് പാപ്പ ആശംസ സന്ദേശം അയച്ചിരുന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »