India - 2024

സുപ്രീം കോടതി വിധി കർഷകരുടെ തലയ്ക്കു മുകളിൽ തൂങ്ങുന്ന വാള്‍: മാർ ജോൺ നെല്ലിക്കുന്നേൽ

19-06-2022 - Sunday

ചെറുതോണി: സംരക്ഷിത വനമേഖയിൽനിന്ന് ഒരു കിലോമീറ്റർ ചുറ്റളവ് ബഫർ സോണായി നിർബന്ധമാക്കണമെന്ന സുപ്രീം കോടതി വിധി കർഷകരുടെ തലയ്ക്കു മുകളിൽ തൂങ്ങുന്ന വാളായിരിക്കുകയാണെന്ന് ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ. ബഫർ സോൺ പ്രഖ്യാപനത്തിനെതിരേ കെസിവൈഎം ഇടുക്കി രൂപത സമിതിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്കു നടത്തിയ പ്രതിഷേധ മാർച്ച് പൈനാവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ ഏറ്റവും കൂടുതൽ വനമുള്ളത് ഇടുക്കി ജില്ലയിലാണ്. നാലു വന്യജീവി സങ്കേതവും നാലു ദേശീയ ഉദ്യാനവും ഇടുക്കി ജില്ലയിലാണുള്ളത്. ജനങ്ങളുടെ സ്വ ത്തിനും ജീവനും സംരക്ഷണം നൽകി മാത്രമേ നിയമം നടപ്പാക്കാനാവൂ. ബഫർ സോൺ വിഷയത്തിൽ നിയമനിർമാണത്തിനു കേന്ദ്രത്തിൽ സമ്മർദം ചെലുത്താൻ സം സ്ഥാന സർക്കാർ തയാറാകണം. നാടിനെ രക്ഷിക്കാൻ ഇടുക്കി രൂപത സമരമുഖത്തുണ്ടാകുമെന്നും ബിഷപ്പ് പ്രഖ്യാപിച്ചു. പ്രതിഷേധ മാർച്ച് കളക്ടറേറ്റ് പടിക്കൽ പോലീസ് തടഞ്ഞു. തുടർന്നു ധർണയിൽ കെ സിവൈഎം രൂപത പ്രസിഡന്റ് അലക്സ് തോമസ് അധ്യക്ഷത വഹിച്ചു.

എകെസിസി - രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ വികാരി ജനറാൾ മോൺ. ഏബ്രഹാം പുറയാറ്റ്, കെസിവൈഎം ഡയറക്ടർ ഫാ. ജോസഫ് നടുപടവിൽ, എകെസിസി ജനറൽ സെ ക്രട്ടറി സിജോ ഇലന്തൂർ, മീഡിയ കമ്മിഷൻ ഡയറക്ടർ ഫാ. ജിൻസ് കാരക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു. എകെസിസി ഡയറക്ടർ ഫാ. ഫ്രാൻസിസ് ഇടവക്കണ്ടം, എച്ച്ഡിഎസ് ഡയറക്ടർ ഫാ. മാത്യു തടത്തിൽ, ഫാ. ജോസഫ് പൗവത്ത്, ഫാ. ജോബി പൂവത്തിങ്കൽ, ഫാ. ജോസ് നരിതൂക്കിൽ, ആൽബർട്ട് റെജി, ഐബി തോമസ്, ജബിൻ ജേക്കബ് തുടങ്ങിയവർ നേ തൃത്വം നൽകി. പൈനാവിൽ നിന്നാരംഭിച്ച പ്രതിഷേധ റാലിയിൽ ബിഷപ്പ് പാളത്തൊപ്പി ധരിച്ചു പങ്കുചേർന്നു. യുവജനങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.


Related Articles »