India - 2025
സഖറിയാസ് മാർ പോളിക്കാർപ്പോസ് കാലം ചെയ്തു
പ്രവാചകശബ്ദം 21-06-2022 - Tuesday
കോട്ടയം: യാക്കോബായ സഭ മെത്രാപ്പൊലീത്ത സഖറിയാസ് മാർ പോളിക്കാർപ്പോസ് (52) കാലം ചെയ്തു. ഹൃദയാഘാതത്തെ തുടർന്നു മണർകാട് സെന്റ് മേരീസ് ആശുപത്രിയിലായിരുന്നു അന്ത്യം. മലബാർ ഭദ്രാസനത്തിന്റെ മുൻ മെത്രാപ്പൊലീത്തയായിരുന്നു. അഖില മലങ്കര മാർത്തമറിയം സമാജം അധ്യക്ഷൻ ആണ്. കോട്ടയം കുറിച്ചി സെന്റ് മേരീസ് പുത്തൻപള്ളി ഇടവകാംഗമാണ്. ഇന്ന് വൈകിട്ട് 5 വരെ മണർകാട് സെന്റ് മേരീസ് കത്തീഡ്രലിൽ പൊതുദർശനം. സന്ധ്യാപ്രാർഥനയെ തുടർന്നു കുറിച്ചി സെന്റ് മേരീസ് പള്ളിയിലേക്ക് കൊണ്ടു പോകും നാളെ ഉച്ചയ്ക്കു ശേഷം മൂന്നിനു കബറടക്ക ശുശ്രൂഷകൾ ആരംഭിക്കും.