Life In Christ - 2024

430 കുടുംബങ്ങളെ ലോകമെമ്പാടും മിഷ്ണറി ദൗത്യത്തിനു വേണ്ടി അയച്ച് ഫ്രാൻസിസ് പാപ്പ

പ്രവാചകശബ്ദം 29-06-2022 - Wednesday

വത്തിക്കാന്‍ സിറ്റി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മിഷ്ണറി ദൗത്യത്തിനു വേണ്ടി 430 കുടുംബങ്ങളെ ഫ്രാൻസിസ് മാർപാപ്പ അയച്ചു. ഇതിൽ യുദ്ധ ഭൂമിയായ യുക്രൈനിൽ നിന്നുള്ള കുടുംബങ്ങളും ഉൾപ്പെടുന്നു. നിയോകാറ്റികുമനൽ വേ എന്ന കത്തോലിക്ക സംഘടനയിലെ അംഗങ്ങളായ കുടുംബങ്ങള്‍ക്കാണ് മതനിരാസമുളള സ്ഥലങ്ങളിലും, സഭയുടെ സാന്നിധ്യം വളരെ ചെറുതായ സ്ഥലങ്ങളിലും കര്‍ത്താവിന്റെ ജീവിക്കുന്ന വചനം എത്തിക്കാൻ ദൗത്യം ലഭിച്ചിരിക്കുന്നത്. ഇവർ നിരവധി വർഷത്തെ പരിശീലനത്തിലൂടെ കടന്നു പോയവരാണ്. പ്രാദേശിക മെത്രാന്റെ അഭ്യർത്ഥന ലഭിക്കുമ്പോഴാണ് നിയോകാറ്റികുമനൽ വേ വിവിധ സ്ഥലങ്ങളിലേക്ക് മിഷ്ണറിമാരെ അയക്കുന്നത്.

പത്താമത് ലോക കുടുംബ സംഗമത്തിന്റെ സമാപനത്തിനു ശേഷം സംഘടനയിലെ അഞ്ചു ഭൂഖണ്ഡങ്ങളിൽ നിന്നെത്തിയ പ്രതിനിധികൾ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചിരുന്നു. ആത്മാവിന്റെ ശക്തി സ്വീകരിച്ച് കത്തോലിക്ക സഭയ്ക്കുളളിലും, സഭയോടൊപ്പവും, ക്രിസ്തുവിനെ പ്രസംഗിക്കേണ്ടതിന്റെ പ്രാധാന്യം പാപ്പ വിവരിച്ചു. മിഷ്ണറിമാർ എപ്പോഴും പ്രാദേശിക മെത്രാന്മാരോടൊപ്പം നീങ്ങുന്നവർ ആയിരിക്കണമെന്നും ഹൃദയങ്ങളിലും കൈകളിലും സുവിശേഷം വഹിച്ചുകൊണ്ട് ആത്മാവിന്റെ ശക്തിയോടെ മുന്നോട്ട് പോകണമെന്നും പാപ്പ നിർദ്ദേശിച്ചു. മിഷ്ണറിമാർ കൈയിൽ കരുതുന്ന കുരിശുകൾ പാപ്പ ആശിർവദിച്ചു. സംഘടനയുടെ സ്ഥാപകൻ കിക്കോ അർഗ്യേലോ ആമുഖ പ്രഭാഷണം നടത്തി. ചില കുടുംബങ്ങളെ അദ്ദേഹം പാപ്പയ്ക്ക് പരിചയപ്പെടുത്തി.

നിയോകാറ്റികുമനൽ വേയുടെ സഹസ്ഥാപകയായ കാർമൻ ഹേർണാണ്ടസിന്റെ നാമകരണ നടപടികൾക്ക് വേണ്ടിയുള്ള രൂപതാതല അന്വേഷണങ്ങൾ മാഡ്രിഡ് അതിരൂപത ഉടനെ തന്നെ പൂർത്തിയാക്കുമെന്ന് മിഷ്ണറി കുടുംബങ്ങളോട് കിക്കോ അർഗ്യേലോ പ്രഖ്യാപനം നടത്തി. ഫ്രാൻസിസ് മാർപാപ്പ ആശീർവദിച്ച 430 മിഷ്ണറി കുടുംബങ്ങളിൽ 273 കുടുംബങ്ങൾ നേരത്തെ തന്നെ മിഷ്ണറി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നവരാണ്. കൊറോണ വൈറസ് വ്യാപനം കാരണമാണ് ഇവർക്ക് നേരത്തെ വത്തിക്കാനിലെത്തി പാപ്പയുടെ ആശിർവാദം സ്വീകരിക്കാൻ സാധിക്കാതിരുന്നത്. മാഡ്രിഡിൽ രൂപമെടുത്ത നിയോകാറ്റികുമനൽ വേയ്ക്ക് ഇപ്പോൾ ഏകദേശം 134 രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »