India - 2025

കെസിബിസി മീഡിയ കമ്മീഷന്റെ അവാർഡുകൾ പ്രഖ്യാപിച്ചു

പ്രവാചകശബ്ദം 09-07-2022 - Saturday

കൊച്ചി: കെസിബിസി മീഡിയ കമ്മീഷന്റെ 2022ലെ മീഡിയ അവാർഡുകൾ പ്രഖ്യാപിച്ചു. മാധ്യമ അവാർഡിന് നടനും സംവിധായകനുമായ ദിലീഷ് പോത്തൻ അർഹനായി. പത്രം, റേഡിയോ, ടിവി ഇന്റർനെറ്റ്, സിനിമ, സാഹിത്യേതര കലകൾ തുടങ്ങിയ ദൃശ്യ ശ്രാവ്യ മേഖലകളിൽ നടത്തിയ മൂല്യാധിഷ്ഠിത സംഭാവനകൾക്കു നല്കുന്ന ഈ അവാർഡ് പ്രശസ്തിപത്രവും ശില്പവും സമ്മാനത്തുകയും അടങ്ങുന്നതാണ്. കഥാകൃത്ത് അബിൻ ജോസഫിനാണ് സാഹിത്യ പുരസ്കാരം, യുവപ്രതിഭാ അവാർഡിന് നടി അന്ന ബെൻ അർഹയായി. കേരള സർവകലാശാല മുൻ പ്രോ വിസി ഡോ. എസ്. കെവിൻ ദാർശനിക വൈജ്ഞാനിക പുരസ്കാരം നേടി. ഡോ. എം.വി. തോമസ്, എം.വി. വർഗീസ്, ജോയ് തോട്ടാൻ എന്നിവരെ ഗുരുപൂജ പുരസ്കാരം നൽകി ആദരിക്കും. അവാർഡുദാന തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നു മീഡിയ കമ്മീഷൻ ചെയർമാൻ മാർ ജോസഫ് പാംപ്ലാനി അറിയിച്ചു.


Related Articles »