India - 2025
ചെറുപുഷ്പ മിഷൻ ലീഗ് ജൂബിലി മെഗാക്വിസ് ഒന്നാം സമ്മാനം പാലാ രൂപതക്ക്
പ്രവാചകശബ്ദം 13-07-2022 - Wednesday
ഭരണങ്ങാനം: ചെറുപുഷ്പ മിഷൻ ലീഗ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി സംസ്ഥാന സമിതി നടത്തിയ ജൂബിലി മെഗാ ക്വിസിൽ പാലാ രൂപത ഒന്നാം സമ്മാനമായ 5001 രൂപ കാഷ് അവാർഡും സർട്ടിഫിക്കറ്റും കരസ്ഥമാക്കി. രണ്ടാം സമ്മാനമായ 3001 രൂപ കാഷ് അവാർഡും സർട്ടിഫിക്കറ്റും തലശേരി അതിരൂപതയും മൂന്നാം സമ്മാനമായ 2001 രൂപ കാഷ് അവാർഡും സർട്ടിഫിക്കറ്റും കോട്ടയം അതിരൂപതയും കരസ്ഥമാക്കി.
വിശുദ്ധ ഗ്രന്ഥം, പ്രേഷിതവഴിയിലെ വിജയഗാഥ, സഭ, സംഘടന എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി ശാഖ, മേഖല, രൂപത തലങ്ങളിൽ നടത്തിയ മത്സരത്തിൽ വിജയികളായ മൂന്നു പേരടങ്ങുന്ന ടീമാണ് ഓരോ രൂപതയേയും പ്രതിനിധീകരിച്ച് സംസ്ഥാന മത്സരത്തിൽ പങ്കെടുത്തത്. മത്സരത്തിന് ഫാ. നോബിൾ പാറക്കൽ നേതൃത്വം നൽകി. പാലാ രൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പഴയപറമ്പിൽ വിജയികൾക്കുള്ള സമ്മാനങ്ങളും പങ്കെടുത്ത എല്ലാവർക്കുമുള്ള പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു.