India - 2025

കത്തോലിക്ക കോൺഗ്രസ് സെക്രട്ടേറിയറ്റ് പ്രതിഷേധ ധർണ 20ന്

പ്രവാചകശബ്ദം 16-07-2022 - Saturday

കൊച്ചി: സംസ്ഥാന സർക്കാരിന്റെ കർഷക വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ 20ന് തിരുവനന്തപുരത്തു സെക്രട്ടേറിയറ്റ് പടിക്കൽ പ്രതിഷേധ ധർണ സംഘടിപ്പിക്കും. ബഫർ സോണ്‍ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ ഇരട്ടത്താപ്പ് നയം കർഷകര്‍ക്ക് വലിയ തിരിച്ചടിയാകുന്ന സാഹചര്യത്തിൽ 2019ലെ മന്ത്രിസഭാ തീരുമാനം പിൻവലിക്കുക, വിവിധ പ്രദേശങ്ങളിൽ വന്യജീവികളുടെ ആക്രമണം മൂലം ജനങ്ങളുടെ ജീവനും കൃഷി സ്ഥലങ്ങളും നശിക്കുന്നതിൽ പരിഹാരമുണ്ടാക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചും, നവോത്ഥാന നായകനായ വിശുദ്ധ ചാവറയച്ചന്റെ സംഭാവനകൾ തമസ്കരിക്കുന്നതിൽ പ്രതിഷേധിച്ചുമാണ് ധർണ നടത്തുന്നതെന്നു കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം, ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വൈസ് പ്രസിഡന്റ് ഡോ. ജോസ്കുട്ടി ജെ. ഒഴുകയിൽ, സെക്രട്ടറി ബെന്നി ആന്റണി എ ന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ഈ വിഷയങ്ങളിൽ ശക്തമായ പ്രതിഷേധങ്ങൾ കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്നു. ഇതിന്റെ തുടർച്ചയായാണു 20ന് സെക്രട്ടേറിയേറ്റ് പടിക്കലെ ധർണ കേരളത്തിലെ എല്ലാ രൂപതകളിൽ നിന്നുമുള്ള പ്രതിനിധികളും കർഷക നേതാക്കന്മാരും സെക്രട്ടേറിയറ്റ് ധർണയിൽ പങ്കെടുക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.


Related Articles »