India - 2025
പുതിയ മെത്രാന്മാര്‍ ഹൃദയം നുറുങ്ങിയവർക്ക് താങ്ങായി നില്ക്കണം: കർദ്ദിനാൾ ക്ലീമിസ് ബാവ
പ്രവാചകശബ്ദം 16-07-2022 - Saturday
മലങ്കര കത്തോലിക്കാസഭയുടെ നവമെത്രാന്മാർ ഹൃദയം നുറുങ്ങിയവർക്ക് താങ്ങായി നില്ക്കണമെന്ന് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. നവാഭിഷിക്തരായ മെത്രാന്മാരെ അനുമോദിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം പുതിയ മെത്രാന്മാർ സഭയുടെ പൈ തൃകം കാത്തു സൂക്ഷിച്ച് പൊതുസമൂഹത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കണമെന്നും കർദ്ദിനാൾ അഭിപ്രായപ്പെട്ടു. പലരാഷ്ട്രീയ പാർട്ടികളിൽപ്പെട്ട നേതാക്കൾ പള്ളിയിൽ അടുത്തടുത്ത് ഇരിക്കുന്നതു പോലെ കർഷകരുടെ ബഫർസോൺ വിഷയത്തിലും അവർ ഒരേ മനസോടെ ഇടപെട്ട് കർഷകരുടെ ആശയ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.