Faith And Reason - 2025
വെള്ളം കയറിയ ദേവാലയത്തില്‍ വഞ്ചിയിലിരുന്ന് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്ന ആഫ്രിക്കന്‍ വിശ്വാസികൾ; വീഡിയോ വൈറൽ
പ്രവാചകശബ്ദം 19-07-2022 - Tuesday
നെയ്റോബി: കടുത്ത മതപീഡനത്തിനിടയിലും ആഫ്രിക്കയിലെ കത്തോലിക്കരുടെ വിശ്വാസ തീക്ഷ്ണത വെളിപ്പെടുത്തുന്ന മറ്റൊരു വീഡിയോ കൂടി പുറത്ത്. ഇക്കഴിഞ്ഞ ഏപ്രില്‍ - മെയ് മാസങ്ങളില്‍ വെള്ളപ്പൊക്കത്തിനിരയായ ദക്ഷിണാഫ്രിക്കയിലെ കിഴക്കന്‍ തീരമേഖലയിലെ വലിയ രീതിയില്‍ വെള്ളം കയറിയ കത്തോലിക്ക ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന വൈദികന്റെയും, ചെറു തോണികളിൽ ഇരിന്ന് വിശുദ്ധ കുര്‍ബാനയില്‍ ഭക്തിപൂര്‍വ്വം പങ്കെടുക്കുന്ന വിശ്വാസികളുടെയും വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ശ്രദ്ധപിടിച്ച് പറ്റുന്നത്. വീഡിയോ എടുത്ത ദിവസമോ, സ്ഥലമോ വ്യക്തമല്ലെങ്കിലും ആഫ്രിക്കയില്‍ ക്രൈസ്തവ വിശ്വാസം ശക്തമാണെന്നതിന്റെ ഉദാഹരണമായാണ് വീഡിയോ ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഇന്നലെവരെ ഏതാണ്ട് ഇരുപത് ലക്ഷം പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. 1,13,000-ത്തോളം ലൈക്കുകളും, 6,500 കമന്റുകളും ഈ വീഡിയോക്ക് ലഭിച്ചു കഴിഞ്ഞു. “ദൈവത്തിനായി സമയം കണ്ടെത്തുന്നതിനേക്കാള്‍ പ്രധാനമായി വേറെ എന്താണുള്ളത്?”, “ഏത് സാഹചര്യമായാലും ദൈവത്തെ സ്തുതിക്കൂ”, “എന്ത് സംഭവിച്ചാലും ദൈവത്തെ അനുഗമിക്കുവാനുള്ള ധൈര്യം എനിക്ക് നല്‍കണമേ” എന്നീ നിരവധി കമന്റുകളാണ് വീഡിയോയ്ക്കു ലഭിച്ചുക്കൊണ്ടിരിക്കുന്നത്.
ദക്ഷിണാഫ്രിക്കയുടെ കിഴക്കന്‍ തീരമേഖലയില്‍ ഉണ്ടായ കനത്ത മഴയെത്തുടര്‍ന്നുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിലും, മണ്ണിടിച്ചിലിലും നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി വീടുകളാണ് തകര്‍ന്നത്. ആയിരക്കണക്കിന് പേര്‍ ഭവനരഹിതരായി. ഈ നൂറ്റാണ്ടില്‍ ദക്ഷിണാഫ്രിക്കയില്‍ ഉണ്ടായ ഏറ്റവും മാരകമായ ദുരന്തമായിട്ടാണ് ഇതിനെ കണക്കാക്കിവരുന്നത്. കത്തോലിക്ക ദേവാലയങ്ങളും സ്കൂളുകളും ഭവനരഹിതരുടെ അഭയകേന്ദ്രങ്ങളായി. ദുരന്തബാധിത മേഖലകളില്‍ കത്തോലിക്ക സന്നദ്ധ സംഘടനകള്‍ സ്തുത്യര്‍ഹമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക