India - 2025

കത്തോലിക്ക കോൺഗ്രസ് സെക്രട്ടേറിയറ്റ് ധർണയില്‍ പ്രതിഷേധമിരമ്പി

പ്രവാചകശബ്ദം 21-07-2022 - Thursday

തിരുവനന്തപുരം: ബഫർ സോൺ വിഷയവും നവോത്ഥാന നായകരുടെ നിരയിൽ നിന്നും ചാവറയച്ചനെ ഒഴിവാക്കിയതും ഉൾപ്പെടെയുള്ള വിഷയങ്ങൾ മുൻനിർത്തി കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ കേരളത്തിലെ 13 രൂപതകളിലെ നേതാക്കൾ നടത്തിയ സെക്രട്ടേറിയറ്റ് ധർണയില്‍ പ്രതിഷേധമിരമ്പി. സംസ്ഥാനത്ത് ജനവാസമേഖലയിലും കൃഷിയിടങ്ങളിലും ബഫർ - സോൺ നടപ്പിലായാൽ അതിന്റെ പൂർണ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനായിരിക്കുമെന്നു കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

35 ലക്ഷം ജനങ്ങളെ വനവാസത്തിലേക്ക് നയി ക്കുന്ന ബഫർസോൺ എതിർക്കേണ്ടതും അതു സംസ്ഥാനത്തു നടപ്പിലാക്കില്ലെന്ന് ഉ റപ്പുവരുത്തേണ്ടതും ഇന്നത്തെ സാഹചര്യത്തിൽ സംസ്ഥാന സർക്കാരാണ്. ബഫർ സോണിന് അനുകൂലമായി 2019 ഒക്ടോബർ 21നു പുറപ്പെടുവിച്ച മന്ത്രിസഭായോഗ തീരുമാനവും അതിനോടനുബന്ധിച്ചുള്ള വനംമന്ത്രാലയ ഉത്തരവും സംസ്ഥാന സർക്കാര്‍ റദ്ദ് ചെയ്യാത്തത് എന്തുകൊണ്ടാണെന്നു സർക്കാർ വ്യക്തമാക്കണം.

ഗ്ലോബൽ ഭാരവാഹികളായ രാജേഷ് ജോൺ, ബെന്നി ആന്റണി, ടെസി ബിജു, ട്രീസാ ലിസ് സെബാസ്റ്റ്യൻ, ബേബി നെട്ടനാനി, ബെന്നി പെരുമാലിൽ, ഐപ്പച്ചൻ തടിക്കാട്, മാത്യുകൊല്ലടിക്കോട്, ഫാ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, ഫാ. മോർളി കൈതപ്പറമ്പിൽ, ഫാ. മാത്തുക്കുട്ടി മൂന്നാറ്റുമുഖം, ഫാ. ജേക്കബ് ചീരംവേലിൽ തുടങ്ങിയവർ പ്രസംഗിച്ചു.


Related Articles »