India - 2024

ഫ്രാന്‍സിസ് പാപ്പയുടെ അപ്പസ്‌തോലിക ലേഖനം അമോരിസ് ലെത്തീസിയയുടെ മലയാള പരിഭാഷ പുറത്തിറങ്ങി

സ്വന്തം ലേഖകന്‍ 12-07-2016 - Tuesday

തിരുവനന്തപുരം: കുടുംബത്തിലെ സ്‌നേഹത്തെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ എഴുതിയ അപ്പസ്‌തോലിക ലേഖനം അമോരിസ് ലെത്തീസിയയുടെ മലയാള പരിഭാഷയായ 'സ്‌നേഹത്തിന്റെ ആനന്ദം' പുറത്തിറക്കി. കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സി‌ബി‌സി‌ഐ) യുടെ പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ തിരുവനന്തപുരം വേറ്റിനാട് സെന്റ് ജൂഡ് ഇടവക ദേവാലയത്തില്‍ ഇടവക സെക്രട്ടറി ജോണ്‍ കളിവിലാകത്തിന്റെ കുടുംബത്തിനു ആദ്യ കോപ്പി നല്‍കി പുസ്തകം പ്രകാശനം ചെയ്തു.

വത്തിക്കാന്‍ തിരുവെഴുത്തുകളുടെ സ്ഥിരം പരിഭാഷകനായ ഫാ. മാത്യു തുണ്ടത്തില്‍ ഒസിഡിയാണ് ഈ ഗ്രന്ഥവും പരിഭാഷപ്പെടുത്തിയത്. വത്തിക്കാനില്‍നിന്നുള്ള പകര്‍പ്പവകാശത്തോടെ കാര്‍മല്‍ ഇന്റര്‍നാഷണല്‍ പബ്ലിഷിംഗ് ഹൗസാണ് പുസ്തകം തയാറാക്കിയിരിക്കുന്നത്. ഒസിഡി സഭ മലബാര്‍ പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ ഫാ. ജോസഫ് ഇളംപറയില്‍, ഫാ. പീറ്റര്‍ ചക്യത്ത്, ഫാ. ഫ്രാന്‍സിസ് അയ്മനം, മോണ്‍. ജോണ്‍ കൊച്ചുതുണ്ടില്‍, ഫാ. ജോണ്‍സണ്‍ കൊച്ചുതുണ്ടില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.