India - 2024

കെസിബിസി സമ്മേളനത്തിന് ഇന്നു ആരംഭമാകും

പ്രവാചകശബ്ദം 01-08-2022 - Monday

കൊച്ചി: കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ സമ്മേളനം ഇന്ന് ആരംഭിക്കും. ഓഗസ്റ്റ് 5 വരെ നീളുന്ന സമ്മേളനത്തില്‍ അടിയന്തര വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. മെത്രാന്മാരുടെ വാര്‍ഷിക ധ്യാനവും ഇതോടൊപ്പം നടക്കും. ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍ ബിഷപ്പ് മാര്‍ തോമസ് തറയിലാണ് ധ്യാനം നയിക്കുന്നത്. ദൈവശാസ്ത്ര കമ്മീഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഏകദിന ദൈവശാസ്ത്ര സമ്മേളനവും ഇന്ന്‍ മൗണ്ട് സെന്റ് തോമസില്‍വച്ച് നടക്കും.

''വിശ്വാസപരിശീലനം - സമീപനങ്ങളും വെല്ലുവിളികളും''എന്ന വിഷയത്തെ സംബന്ധിച്ച് റവ. ഡോ. ടോബി ജോസഫ് SJ പ്രബന്ധം അവതരിപ്പിക്കും. കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യുന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷ വഹിക്കും. ദൈവ ശാസ്ത്ര കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ടോണി നീലങ്കാവില്‍ സ്വാഗതം ആശംസിക്കും.

റവ. ഡോ. ജോയി പുത്തന്‍വീട്ടില്‍, റവ. ഡോ. സാജന്‍ പിണ്ടിയാന്‍, റവ. ഡോ. ജോളി കരിമ്പില്‍, ഡോ. മിലന്‍ ഫ്രാന്‍സ്, ശ്രീ. അനില്‍ മാനുവല്‍ എന്നിവര്‍ പഠനവിഷയത്തെ ആസ്പദമാക്കി സംസാരിക്കും. കത്തോലിക്ക സഭയിലെ മെത്രാന്മാരും തിരഞ്ഞെടുക്കപ്പെട്ട ദൈവശാസ്ത്രപണ്ഡിതരും മേജര്‍ സെമിനാരികളിലെ റെക്ടര്‍മാരും ദൈവശാസ്ത്ര പ്രഫസര്‍മാരും കെസിബിസിയുടെ വിവിധ കമ്മീഷന്‍ സെക്രട്ടറിമാരും ഏകദിന ദൈവശാസ്ത്രസമ്മേളനത്തില്‍ സംബന്ധിക്കും.


Related Articles »