India - 2025

മിഷൻ ലീഗിന്റെ കുഞ്ഞേട്ടൻ പുരസ്കാരം ജസ്റ്റീസ് കുര്യൻ ജോസഫിന്

പ്രവാചകശബ്ദം 09-08-2022 - Tuesday

കണ്ണൂർ: ചെറുപുഷ്പ മിഷൻ ലീഗ് സ്ഥാപക നേതാവ് പി.സി. ഏബ്രഹാം പല്ലാട്ടുകുന്നേലിന്റെ (കുഞ്ഞേട്ടൻ) സ്മരണയ്ക്കായി സംസ്ഥാന സമിതി നൽകുന്ന കുഞ്ഞേട്ടൻ പുരസ്കാരത്തിന് എറണാകുളം -അങ്കമാലി അതിരൂപതാംഗവും മുൻ സുപ്രീം കോടതി ജഡ്ജിയുമായ ജസ്റ്റീസ് കുര്യൻ ജോസഫ് അർഹനായി.13 ന് ചെമ്മലമറ്റത്ത് കുഞ്ഞേട്ടൻ അനുസ്മരണ സമ്മേളനത്തിൽ പുരസ്കാരം നൽകും. ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാന രക്ഷാധികാരി റവ. ഡോ. തോമസ് മാർ കൂറിലോ സാണ് അവാർഡ് പ്രഖ്യാപിച്ചത്. സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ഫാ. ഷിജു ഐക്കരക്കാനായിൽ, ജിന്റോ തകിടിയേൽ, അരുൺ ജോസ് പുത്തൻപുരയ്ക്കൽ, സിസ്റ്റർ എസ്.ഡി. ലിസ്നി, അതുല്യ ജോസ്, ടി. ജെ. മെയ്ജോ മോൾ എന്നിവരുൾപ്പെട്ട സമിതിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.


Related Articles »