India - 2024

മന്ത്രിസഭാ ഉപസമിതി സമർപ്പിച്ച നിർദേശങ്ങളിൽ തൃപ്തരല്ല: മോൺ. യൂജിൻ പെരേര

പ്രവാചകശബ്ദം 23-08-2022 - Tuesday

തിരുവനന്തപുരം: മത്സ്യത്തൊഴിലാളി സമരം പരിഹരിക്കാനായി മന്ത്രിസഭാ ഉപസമിതി സമർപ്പിച്ച നിർദേശങ്ങളിൽ തൃപ്തരല്ലെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറാൾ മോൺ. യൂജിൻ പെരേര. വിഷയം ലാഘവബുദ്ധിയോടെ പരിഗണിച്ചതായും കബളിപ്പിക്കാനുള്ള നിർദേശങ്ങളാണ് മുന്നോട്ടുവച്ചതെന്നും മോൺ. യൂജിൻ പെരേര പ്രതികരിച്ചു. മന്ത്രിസഭാ ഉപസമിതി നിർദേശങ്ങളുടെ പൂർണരൂപം ലഭ്യമായിട്ടില്ല. വീടില്ലാതെ കഴി യുന്നവർക്ക് 3000 രൂപ മാസ വാടക നൽകാൻ നിർദേശിക്കുന്നതായാണ് അറിയാൻ ക ഴിഞ്ഞത്. 3000 രൂപ വാടക നൽകി നഗരത്തിൽ ഒരു കുടുംബത്തിന് താമസിക്കാൻ കഴി യുന്ന വീട് എവിടെ കിട്ടുമെന്ന് അദ്ദേഹം ചോദിച്ചു.

ഡിപ്പോസിറ്റ് നൽകാതെ ആരും വീട് വാടകയ്ക്ക് നൽകില്ല. ഈ വിഷയ ത്തെപ്പറ്റി ആരും പറഞ്ഞു കേട്ടില്ല. സ്വീവേജ് ഫാമിനടുത്ത് രണ്ട്, മൂന്ന് സെന്റ് വീതം നൽകി പുനരധിവസിപ്പിക്കാമെന്നാണ് പറയുന്നത്.

സ്വന്തമായി വസ്തുവും വീടും ഉണ്ടായിരുന്നവർക്ക് ഉചിതമായ നഷ്ടപ രിഹാരം നൽകണം.ലാഘവ ബുദ്ധിയോടെയാണ് വിഷയത്തെ സമീപി ച്ചിരിക്കുന്നത്. സർക്കാർ ചർച്ചയ്ക്കു വിളിക്കുമ്പോൾ ഈ വിഷയങ്ങളെ ല്ലാം ഉന്നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

More Archives >>

Page 1 of 477