India - 2025
സീറോ മലബാർ സമുദായം സിനഡിനൊപ്പം അടിയുറച്ചു നിലനിൽക്കുന്നു: കത്തോലിക്ക കോൺഗ്രസ്
പ്രവാചകശബ്ദം 23-08-2022 - Tuesday
കൊച്ചി: സീറോ മലബാർ സമുദായമെന്നും പരിശുദ്ധ മാർപാപ്പയ്ക്കൊപ്പവും സീറോ മലബാർ സഭാ സിനഡിനൊപ്പവും അടിയുറച്ചു നിലനിൽക്കുന്നതാണെന്നു കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം. കത്തോലിക്ക കോൺഗ്രസ് നേതൃയോഗത്തിൽ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം. സഭയും സമുദായവും നേരിടുന്ന വെല്ലുവിളികളെ ഒരു മനസോടുകൂടി ക്രിസ്തീയമായി അതിജീവിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. സഭയെ ശക്തിപ്പെടുത്താൻ സിനഡ് എടുക്കുന്ന തീരുമാനങ്ങൾ ക്രിസ്തുവിന്റെ സ്നേഹത്തെപ്രതി എല്ലാവരും ഉ ൾക്കൊള്ളണം. സഭയെയും സമുദായത്തെയും പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്തുന്ന എല്ലാ ശ്രമങ്ങളിൽനിന്നും ബന്ധപ്പെട്ടവർ പിന്മാറണമെന്ന്‍ അദ്ദേഹം ആവശ്യപ്പെട്ടു.
പൂർവപിതാക്കന്മാരായി നേടിത്തന്നിട്ടുള്ള മൂല്യങ്ങളും മാതൃകകളും പൊതുസമൂഹത്തിൽ കാത്തുസൂക്ഷിക്കാൻ എല്ലാവരും കടപ്പെട്ടിരിക്കു ന്നു. ഒരു മനസും ഒരു ഹൃദയവുമായി മുന്നേറുന്ന സഭയെയും സഭാമ ക്കളെയുമാണ് പൊതുസമൂഹം പ്രതീക്ഷിക്കുന്നത്. ക്രൈസ്തവസഭ പൊതുസമൂഹത്തിൽ കൂടുതൽ സ്വീകാര്യമാകുവാൻ കൂട്ടായ്മയ്ക്കു വേണ്ടി എല്ലാവരുടെയും ഭാഗത്തുനിന്നും ആത്മാർഥമായ ശ്രമം വേണമെന്നും പ്രസിഡന്റ് അഭ്യർഥിച്ചു. ഡയറക്ടർ ഫാ. ജിയോ കടവി, ഭാരവാഹികളായ രാജീവ് കൊച്ചുപറമ്പിൽ, ഡോ. ജോബി കാക്കശേരി, തോമസ് പീടികയിൽ, ഡോ. ജോസ ട്ടി ഒഴുകയിൽ, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ, ചാർളി മാ ത്യു, റിൻസൺ മണവാളൻ തുടങ്ങിയവർ പ്രസംഗിച്ചു.