India - 2025
സിസ്റ്റർ മേരി ബെനീഞ്ഞയുടെ സംഭാവന പാഠഭാഗങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിവേദനം
പ്രവാചകശബ്ദം 26-08-2022 - Friday
തിരുവനന്തപുരം: രണ്ടു മഹാകാവ്യങ്ങളും 10 ഖണ്ഡകാവ്യങ്ങളും 250ൽ അധികം ഭാവ ഗീതങ്ങളും മലയാളത്തിനു സംഭാവന ചെയ്ത സിസ്റ്റർ മേരി ബെനീഞ്ഞയുടെ കവിതകൾ സ്കൂൾ പാഠ്യപദ്ധതി പരിഷ്കരിക്കുമ്പോൾ ഹൈസ്കൂൾ ക്ലാസുകളിലെ മലയാളം പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തണമെന്ന് കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി എംപി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
മലയാളത്തിലെ വലിയ കവിയിത്രികളിൽ ഒരാളാണ് സിസ്റ്റർ മേരി ബെനിഞ്ഞ. സന്യാസിനിമാരായ കവയിത്രികൾ ലോക സാഹിത്യത്തിൽ തന്നെ വിരളമാണെന്നിരിക്കെ സിസ്റ്റർ ബെനീഞ്ഞ മലയാള കവിതയിൽ സൃഷ്ടിച്ചത് വലിയൊരു വിസ്മയമാണ്. ആസ്വാദകഹൃദയങ്ങളിൽ നന്മയുടെ പ്രകാശം പരത്തുന്ന രചനകളാണ് മേരി ബെനീഞ്ഞയുടേത്. ഹൈസ്കൂൾ ക്ലാസുകളിലെ മലയാള പാഠപുസ്തകങ്ങളിലെങ്കിലും സിസ്റ്റർ മേരി ബെനീഞ്ഞയുടെ കവിതകൾ ഉൾപ്പെടുത്തി സിസ്റ്ററിനെ ആദരിക്കാനും ബഹുമാനിക്കാനും നടപടികൾ സ്വീകരിക്കണമെന്നും ജോസ് കെ. മാണി നിവേദനത്തിൽ ആവശ്യപ്പെട്ടു.