Purgatory to Heaven. - July 2024

ടൊളെന്റിനോയിലെ വിശുദ്ധ നിക്കോളാസിന് ശുദ്ധീകരണാത്മാക്കളുടെ ദര്‍ശനം ലഭിച്ചപ്പോള്‍...!

സ്വന്തം ലേഖകന്‍ 14-07-2022 - Thursday

“ഞാന്‍ അങ്ങയുടെ നേര്‍ക്കു കരങ്ങള്‍ വിരിക്കുന്നു; ഉണങ്ങി വരണ്ട നിലംപോലെഎന്റെ ഹൃദയം അങ്ങേക്കായി ദാഹിക്കുന്നു" (സങ്കീര്‍ത്തനങ്ങള്‍ 143:6).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂലൈ-14

ടൊളെന്റിനോയിലെ വിശുദ്ധ നിക്കോളാസ് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി ഏറെ പ്രാര്‍ത്ഥിക്കുന്ന ഒരു വിശുദ്ധനായിരിന്നു. ഒരിക്കല്‍ ഒരു വയലില്‍ വെച്ച് വിശുദ്ധന് ഒരു ദര്‍ശനമുണ്ടായി. വിവിധ പ്രായത്തിലും, പല അവസ്ഥയിലുമുള്ള നിരവധി ആത്മാക്കള്‍ തങ്ങള്‍ക്ക് വേണ്ടി വിശുദ്ധ കുര്‍ബ്ബാനയര്‍പ്പിക്കുവാന്‍ യാചിക്കുന്നതായി വിശുദ്ധന്‍ കണ്ടു. ആ കാഴ്ച കണ്ട ആ ദിവ്യ പുരോഹിതന്‍ തേങ്ങി കരഞ്ഞു. അവര്‍ക്ക് വേണ്ടി എട്ടു ദിവസങ്ങളോളം വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു കഴിഞ്ഞപ്പോള്‍ അവരെല്ലാവരും മോചിതരായതായി വിശുദ്ധന്‍ കണ്ടു.

വിചിന്തനം:

ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ ഒരു വിമോചകനാവാന്‍ പരിശ്രമിക്കുക. ഒരു മനുഷ്യന് തന്റെ ദിവ്യബലികളും പ്രാര്‍ത്ഥനകളും വഴി അനേകം ആത്മാക്കളെ മോചിപ്പിക്കുവാന്‍ കഴിയുകയാണെങ്കില്‍, ആയിരകണക്കിന് ആത്മാക്കളെ നമ്മുക്ക് സ്വര്‍ഗ്ഗത്തിലേക്ക് അയക്കുവാന്‍ കഴിയുമെന്ന്‍ മനസ്സിലാക്കുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »