India - 2025
ജീവസമൃദ്ധി കെ22-വലിയ കുടുംബ സംഗമം ഇന്ന്
പ്രവാചകശബ്ദം 04-09-2022 - Sunday
കൊച്ചി: കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ജീവസമൃദ്ധി കെ22-വലിയ കുടുംബ സംഗമം ഇന്ന് പാലാരിവട്ടം പിഒസിയിൽ നടക്കും. കെസിബിസി ഫാമിലി കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി ഉദ്ഘാടനം ചെയ്യും. വൈസ് ചെയർമാൻ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അധ്യക്ഷത വഹിക്കും. കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, ഫാമിലി കമ്മീഷൻ വൈസ് ചെയർമാൻ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് എന്നിവരുടെ വെർച്വലായി അനുഗ്രഹ സന്ദേശം നൽകും.
കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് പാലക്കാപ്പിള്ളി, കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതി ഡയറക്ടർ റവ. ഡോ. ക്ലീറ്റസ് കതിർപറമ്പിൽ, പ്രസിഡന്റ് ജോൺസൻ സി. ഏബ്രഹാം, ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ, സീറോ മലബാർ പ്രോലൈഫ് അപ്പസ്തലേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ്, ടോമി പ്ലാത്തോട്ടം, മോൻസി ജോർജ് എന്നിവർ പ്രസംഗിക്കും.
പ്രോഗ്രാം ജനറൽ കോ ഓർഡിനേറ്റർ ബിജു കോട്ടപ്പറമ്പിൽ, ജോയിന്റ് കോ ഓർഡിനേറ്റർമാരായ ലിസാ തോമസ്, സെമിലിൻ സുനിൽ, ആന്റണി പത്രോസ്, യുഗേഷ് പുളിക്കൻ, മാർട്ടിൻ ന്യൂനസ്, സിസ്റ്റർ മേരി ജോർജ്, ജോർജ് എഫ് സേവ്യർ, ഡോ. ഫെലിക്സ് ജെയിംസ്, ഡോ. ഫ്രാൻസീസ് ജെ. ആരാടൻ, നോബർട്ട് കക്കാരിയിൽ, ഇഗ്നേഷ്യസ് വിക്ടർ തുടങ്ങിയവർ നേതൃത്വം നൽകും.കേരളത്തിലെ 32 രൂപതകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.