India - 2025

മണർകാട് കത്തീഡ്രലില്‍ നാളെ തിരുനാള്‍ കൊടിയേറും

പ്രവാചകശബ്ദം 31-08-2022 - Wednesday

കോട്ടയം: മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ ദൈവമാതാവിന്റെ ജനന തിരുന്നാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പ് ആചരണത്തിനു നാളെ തുടക്കം. നാളെ കൊടി ഉയർത്തുന്നതോടെ ആരംഭിക്കുന്ന തിരുന്നാൾ എട്ടിനു ഉച്ചകഴിഞ്ഞ് നടക്കുന്ന പ്രദക്ഷിണത്തോടെയും നേർച്ച വിളമ്പോടെയും സമാപിക്കും. ഇന്നു വൈകുന്നേരം സന്ധ്യാപ്രാർഥനയോടെ വിശ്വാസികൾ നോമ്പാചരണത്തിലേക്കു കടക്കും. നാളെ വൈകുന്നേരം 4.30ന് കൊടിമരം ഉയർത്തും. ഏഴു വരെ 12ന് ഉച്ചനമസ്കാരവും വൈകുന്നേരം അഞ്ചിനു സന്ധ്യാനമസ്കാരം ഉണ്ടായിരിക്കും. നാളെ മുതൽ അഞ്ചു വരെ രാവിലെ 11നും ഉച്ചകഴിഞ്ഞ് 2.30നും പ്രസംഗം. ഒ ന്നു മുതൽ മൂന്നു വരെയും അഞ്ചിനും രാത്രി 6.30നും ധ്യാനം.

നാലിനു വൈകുന്നേരം 6.30നു പൊതുസമ്മേളനം. നാളെ മുതൽ എട്ടു വരെ കരോട്ടെ പള്ളിയിൽ രാവിലെ ആറിനു വിശുദ്ധ കുർബാനയും ക ത്തീഡ്രൽ പള്ളിയിൽ രാവിലെ 7.30ന് പ്രഭാതനമസ്കാരവും 8.30ന് മെത്രാപ്പോലീത്താമാരുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും. ഏഴിനു വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്കും നടതുറക്കൽ ശുശ്രൂഷ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവാ പ്രധാന കാർമികത്വവും മാത്യൂസ് മാർ അപ്രേം സഹകാർമികത്വവും വഹിക്കും. രാത്രി എട്ടിനു കരോട്ടെ പള്ളി ചുറ്റിയുള്ള പ്രദക്ഷിണം. പ്രധാന തിരുന്നാൾ ദിനമായ എട്ടിനു കുര്യാക്കോസ് മാർ ദിയസ്കോറോസ് മുഖ്യകർമികത്വം വഹിക്കും.


Related Articles »