India - 2025

വലിയ കുടുംബങ്ങൾ രാജ്യത്തിന്റെ സമ്പത്ത്: ബിഷപ്പ് പോൾ ആന്റണി മുല്ലശ്ശേരി

പ്രവാചകശബ്ദം 05-09-2022 - Monday

കൊച്ചി: കൂടുതൽ കുട്ടികളെ സ്വീകരിച്ച് വലിയ കുടുംബങ്ങൾ രാജ്യത്തിന്റെ സമ്പത്തും സമൂഹത്തിന് മാതൃകയുമാണെന്ന് കെസിബിസി പ്രോലൈഫ് സമിതിയുടെ ചെയർമാൻ ബിഷപ്പ് റൈറ്റ് റവ. ഡോ പോൾ ആന്റണി മുല്ലശ്ശേരി. വലിയ കുടുംബങ്ങളിലെ സന്തോഷം, പ്രത്യാശ നിറങ്ങൾ കൂട്ടായ്മ കുടുംബത്തിൽ ആഹ്ളാദം നിറയ്ക്കുകയും, സമൂഹത്തിൽ വിവാഹം, കുടുംബം, എന്നിവയെക്കുറിച്ചുള്ള മനോഹരമായ സന്ദേശം നൽകുകുന്നുവെന്നും അദ്ദേഹം പറഞ്ഞു. കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ പാലാരിവട്ടം പാസ്റ്ററൽ ഓറിയന്റേഷൻ സെന്ററിൽ വച്ച് നടന്ന ജീവസമൃദ്ധി സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യരാണ് സമ്പത്തെന്നും രാജ്യത്തിന്റെ അടിസ്ഥാനമെന്നും കുടുംബങ്ങളാണെന്നുമുള്ള കാഴ്ചപ്പാട്

സമൂഹത്തിൽ സജീവമാക്കുന്ന പ്രോലൈഫ് പ്രവർത്തനങ്ങളുടെ പ്രസക്തി വർധിച്ചിരിക്കുന്നുവെന്നു അധ്യക്ഷ പ്രസംഗത്തിൽ വൈസ് ചെയർമാൻ മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ പറഞ്ഞു. ഉദരത്തിലെ കുഞ്ഞിന്ജ നിക്കാനും ജീവിക്കാനും അവകാശമുണ്ടെന്ന് വിശ്വസിക്കുകയും അതിനുവേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുകയും ചെയ്യുന്ന പ്രോലൈഫ് പ്രവർത്തകരെ അദ്ദേഹം അഭിനന്ദിച്ചു.

കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, കെസിബിസി ഫാമിലി കമ്മീഷൻ വൈസ് ചെയർമാൻ മോസ്റ്റ് റവ. ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് എന്നിവർ അനുഗ്രഹ സന്ദേശം നൽകി. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഫാ. ജേക്കബ് പാലക്കാപ്പിള്ളി, കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതി ഡയറക്ടർ റവ. ഡോ. ക്ലീറ്റസ് കതിർപറമ്പിൽ, പ്രസിഡന്റ് ജോൺസൻ സിഎബ്രഹാം, ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ, സീറോ മലബാർ പ്രോലൈഫ് അപ്പസ്തലേറ്റ് എക് സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ്, ടോമി പ്ലാത്തോട്ടം, മോൻസി ജോർജ് എന്നിവർ സമ്മേളനത്തിൽ പ്രസംഗിച്ചു.

കെസിബിസി പ്രോലൈഫ് സമിതിയുടെ മുൻ ഡയറക്ടർ റവ. ഫാ. ജോസ് കോട്ടയിൽ, രൂപതാ ഡയറക്ടർമാരായ റവ. ഫാ. ജോസഫ് കുറ്റിയാൽ (പാല), റവ ഫാ ഡെന്നി മോസസ് (കോഴിക്കോട്, എന്നിവരെയും ആദരിച്ചു. കേരളത്തിലെ 32 രൂപതകളിൽ നിന്നുള്ള വലിയ കുടുംബങ്ങൾ പങ്കെടുത്തു. പ്രോഗ്രാം ജനറൽ കോഡിനേറ്റർ ബിജു കോട്ടപറമ്പിൽ, ജോയിന്റ് കോഡിനേറ്റർമാരായ ലിസാ തോമസ്, സെമിയിൽ സുനിൽ, ആന്റണി പത്രാസ്, യൂഗേഷ് പുളിക്കൻ, മാർട്ടിൻ ന്യൂസ്, സി. മേരി ജോർജ്, ജോർജ് എഫ് ധനവ്യർ, ഡോ. ഫെലിക്സ് ജെയിംസ്, ഡോ. ഫ്രാൻസീസ് ആരാടൻ, നോബർട്ട് കക്കാരിയിൽ, ഇഗ്നേഷ്യസ് വിക്ടർ തുടങ്ങിയവർ നേതൃത്വം നൽകി.

More Archives >>

Page 1 of 480