India - 2024

തീരദേശ ജനതയ്ക്കായി ബിഷപ്പുമാരുടെ ഉപവാസ സമരം നടന്നു

പ്രവാചകശബ്ദം 06-09-2022 - Tuesday

വിഴിഞ്ഞം: സമാധാനപരമായ അന്തരീക്ഷത്തിൽ നൂറുകണക്കിനു മത്സ്യത്തൊഴിലാളികളെ സാക്ഷിയാക്കി ബിഷപ്പുമാരുടെ ഉപവാസസമരം. സമരത്തിനു പ്രമുഖരുടെ നീ ണ്ടനിര പിന്തുണയുമായെത്തിയതോടെ പ്രതിഷേധം ആവേശമായി. വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന അതിജീവന സമരത്തിന്റെ ഗതി മാ റ്റിയുള്ള പോരാട്ടത്തിന് ഇന്നലെ സമരപ്പന്തൽ വേദിയായി. പ്രായാധിക്യം മറന്ന് എത്തിയ എമരിറ്റസ് ആർച്ച് ബിഷപ്പ് ഡോ.സൂസപാക്യവും അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോയും സഹായമെത്രാൻ ഡോ. ആർ. ക്രിസ്തുദാസും മോൺ. യൂജിൻ. എച്ച്. പെരേരയും അൽമായരായ ഫ്രെഡി സോളമനും ജോയ്റാൾഡും ഒരു പകൽ മുഴുവൻ നീണ്ട ഉപവാസ സമരത്തിന് ആരംഭം കുറിച്ചതോടെ ഇരുപത്തൊന്നാം ദിവസ സമരത്തിനു പുതിയമാനം കൈവന്നു.

അധികൃതരെയും സർക്കാരിനെയും സമ്മർദത്തിലാഴ്ത്തി തുറമുഖ കവാടമായ മുല്ലൂരി ൽ സമരപ്പന്തലിനോടു ചേർന്ന് പ്രത്യേകം തയാറാക്കിയ പന്തലിൽ തുടക്കം കുറിച്ച അനിശ്ചിത കാല റിലേ - നിരാഹാര സമരം പാളയം ഇമാം സുഹൈബ് മൗലവി ഉദ്ഘാടനം ചെയ്ത് പിന്തുണ അറിയിച്ചത് സമരാവേശത്തിനു വീര്യം കൂട്ടി. രാവിലെ പത്തിന് ആരംഭിച്ച സമരത്തിന് പിന്തുണയുമായി വിവിധ രാഷ്ട്രീയ, മത, സാ മൂദായിക, സാംസ്കാരിക സംഘടനകളിലെ നേതാക്കളും പ്രവർത്തകരും എത്തിയ തോടെ പ്രതിഷേധത്തിനു ജനകീയ മുഖവും കൈവന്നു.

നിരാഹാരത്തിനു വൈകുന്നേരം സമരസമിതിക്കാർ നാരങ്ങനീർ നൽകി പരിസമാപ്തി കുറിച്ചു. കൊല്ലം രൂപത ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി, ചങ്ങനാശേരി രൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ, മാർത്തോമ്മ സഭാ ബിഷപ്പ് ഡോ.ജോസഫ് ഗബ്രിയേൽ, പി.സി. ജോർജ്, അഡ്വ.എം. വിൻസെന്റ് എംഎൽഎ, കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഷെറിൻ തോമസ്, മറ്റ് വിവിധ സംഘടനാ നേതാക്കളും ഉപ വാസ സമരത്തിൽ പിന്തുണ അറിയിച്ച് എത്തി. ഫാ. തിയഡോഷ്യസ്, ഫാ.മൈക്കിൾ തോമസ്, ഫാ.സൈറസ് കളത്തിൽ, കെഎൽസി എ സംസ്ഥാന പ്രസിഡന്റ് ജോസഫ് ജോൺസൺ, കെഎൽസിഎ തിരുവനന്തപുരം പ്രസിഡന്റ് പാട്രിക് മൈക്കിൾ എന്നിവർ രണ്ടാം ദിവസമായ ഇന്നു നിരാഹാരമനുഷ്ഠിച്ചു.

More Archives >>

Page 1 of 480