India - 2025

ഇത് സംസ്ഥാനം അഭിമുഖീകരിക്കുന്ന ദയനീയ അവസ്ഥ: ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ

പ്രവാചകശബ്ദം 06-09-2022 - Tuesday

വിഴിഞ്ഞം: ലോകത്ത് ആദ്യമായി തെരഞ്ഞെടുപ്പിലൂടെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വന്ന് കമ്യൂണിസ്റ്റ് സാന്നിധ്യം സജീവമായ കേരളത്തിലാണ് ഇത്രയും ദയനീയമായ സാഹചര്യത്തിലൂടെ മത്സ്യത്തൊഴിലാളിസമൂഹം മുന്നോട്ടു പോകുന്നതെന്നും ഇത് സംസ്ഥാനം അഭിമുഖീകരിക്കുന്ന ദയനീയ അവസ്ഥയാണെന്നും തിരുവനന്തപുരം അതിരൂപത ആർച്ച്ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ. വിഴിഞ്ഞത്തു നടക്കുന്ന മത്സ്യത്തൊഴിലാളി സമരത്തിലെ റിലേ ഉപവാസ സമരത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സത്യവും നീതിയും കൈമുതലാക്കിയ, മനസാക്ഷിയുള്ളവർ ഈ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുമ്പോഴും, ഭരണ രംഗത്തിരിക്കുന്നതിൽ ചിലരെങ്കിലും സമരം കണ്ടില്ലെന്നു നടിക്കുന്നു. തുറമുഖ നിർമാണത്തിന്റെ ഭാഗമായി ദുരിതമനുഭവിക്കുന്നവർ പോലും സമരത്തിൽ പങ്കെടുക്കുന്നതിനെതിരേ തിട്ടൂരം നൽകിയ പാർട്ടി കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അപചയമാണു കാണിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. അയ്യായിരം രൂപ മത്സ്യത്തൊഴിലാളിക്കു നൽകുന്ന പരിപാടി മത്സ്യത്തൊഴിലാളികളുടെ കണ്ണിൽ പൊടിയിടുന്ന രീതിയാണ്. ഈ പൈസ മ ത്സ്യത്തൊഴിലാളിക്കു വേണ്ട. വരും തലമുറയ്ക്കും കൂടെ അവകാശപ്പെട്ട ഈ തീരം സംരക്ഷിക്കുക എന്നതാണ് സമര ലക്ഷ്യം അദ്ദേഹം കൂട്ടി ച്ചേർത്തു.

More Archives >>

Page 1 of 480