Arts - 2024

50 മരിയൻ രൂപങ്ങളുടെ പ്രദർശനവുമായി ജനന തിരുനാൾ ആഘോഷമാക്കി ഫിലിപ്പീൻസിലെ മാൾ

പ്രവാചകശബ്ദം 09-09-2022 - Friday

മനില: ദൈവമാതാവിന്റെ ജനന തിരുനാളിനോട് അനുബന്ധിച്ച് ഏഷ്യൻ രാജ്യമായ ഫിലിപ്പീൻസിലെ പ്രശസ്തമായ അലി മാൾ ഒരുക്കിയ മരിയൻ രൂപങ്ങളുടെയും ചിത്രങ്ങളുടെടെയും പ്രദർശനം ശ്രദ്ധ നേടുന്നു. ക്യൂസോൺ നഗരത്തിൽ സ്ഥിതി ചെയ്യുന്ന മാളിൽ 'സലാമത്ത് മരിയ: ട്രിബ്യൂട്ട് ടു ദ ബിലവഡ് മദേഴ്സ് ബർത്ത്ഡേ' എന്ന പേരില്‍ 5 മരിയന്‍ ചിത്രങ്ങളുടെ പ്രദര്‍ശനമാണ് നടന്നത്. സെപ്റ്റംബർ ഒന്നാം തീയതി ആരംഭിച്ച പ്രദർശനം സെപ്റ്റംബർ പത്താം തീയതി വരെ നീണ്ടുനിൽക്കും. പിറന്നാൾ ആഘോഷത്തിന്റെ സമയത്ത് അമ്മ മാതാവിനോടുള്ള ഭക്തി പ്രകടിപ്പിക്കാനാണ് മരിയൻ ഭക്തരായ പങ്കാളികളോടൊപ്പം പ്രദർശനത്തിന് തുടക്കം കുറിച്ചതെന്ന് അലി നാളിന്റെ മാനേജരായ ഏയ്ലിൻ ഇബേ പറഞ്ഞു.

മാളിൽ വരുന്ന ആളുകൾക്ക് ദൈവമാതാവിനോടുള്ള ഭക്തി വർദ്ധിപ്പിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നഗരത്തിൽ സ്ഥിതി ചെയ്യുന്ന നിത്യസഹായ മാതാവിന്റെ ഇടവക ദേവാലയത്തിന്റെ ചുമതലയുള്ള ഫാ. ഡീഗോ ഡിസൂസയുടെ ആശിർവാദത്തോടെയാണ് പ്രദർശനത്തിന് തുടക്കം കുറിച്ചത്. പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാൾ ദിനമായ :ഇന്നലെ സെപ്റ്റംബർ എട്ടാം തീയതി മാളിൽ പ്രത്യേക ദിവ്യബലിയർപ്പണവും നടന്നിരുന്നു. നുയിസ്ട്ര സെനോര ഡി ലാസ് ഫ്ലോറസ് മാതാവിന്റെ ചിത്രം, മലബോണിലെ അമലോൽഭവ മാതാവിന്റെ ചിത്രത്തിന്റെ പതിപ്പ് എന്നിവയടക്കമുള്ള മരിയന്‍ ചിത്രങ്ങള്‍ പ്രദർശനത്തില്‍ ഉള്‍പ്പെടുത്തിയിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 44