India - 2025

വിഴിഞ്ഞത്ത് നടക്കുന്നത് അതിജീവനത്തിനുള്ള സമരം: കർദ്ദിനാൾ ജോര്‍ജ്ജ് ആലഞ്ചേരി

പ്രവാചകശബ്ദം 15-09-2022 - Thursday

കൊച്ചി: കേരളത്തിൽ വൻകിട പദ്ധതികൾ നടപ്പാക്കുമ്പോൾ ശരിയായ പഠനം നടത്താൻ സ്ഥിരം കമ്മിറ്റിയെ നിയമിക്കണമെന്നും വിഴിഞ്ഞത്ത് ഇപ്പോള്‍ നടക്കുന്നത് അതിജീവനത്തിനുള്ള സമരമാണെന്നും കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ജോര്‍ജ്ജ് ആലഞ്ചേരി. തിരുവനന്തപുരത്തെ തീരദേശസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെആർഎൽ സിസിയുടെയും ബഹുജന സംഘടനകളുടെയും നേതൃത്വത്തിൽ മൂലമ്പിള്ളിയിൽ നിന്നു വിഴിഞ്ഞത്തേക്ക് ആരംഭിച്ച ജനബോധനയാത്രയുടെ ആദ്യദിനത്തിലെ സമാപന സമ്മേളനം എറണാകുളം രാജേന്ദ്ര മൈതാനിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കു കയായിരുന്നു കർദ്ദിനാൾ.

വിദഗ്ധരുടെ അഭിപ്രായം തേടാതെയും വ്യക്തമായ പഠനം നടത്താതെയും വിഴിഞ്ഞം തുറമുഖം പോലെയുള്ള പദ്ധതികൾ നടപ്പാക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. സർ ക്കാരുകൾ മാറിമാറി വന്നാലും ഇത്തരം വലിയ പദ്ധതികൾ വരുമ്പോഴുള്ള പരിസ്ഥി തി, സാമൂഹിക ആഘാതം എന്നിവയെക്കുറിച്ച് പഠനം നടത്താനും വിലയിരുത്താനും സ്ഥിരം സമിതികൾ സർക്കാർ രൂപീകരിക്കണം. ഇവർ സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അ ടിസ്ഥാനത്തിലായിരിക്കണം ഭരണകർത്താക്കളും രാഷ്ട്രീയക്കാരും തീരുമാനമെടുത്തു.

വിദഗ്ധാഭിപ്രായം തേടാതെ ഇത്തരം പദ്ധതികൾ ജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കരുത്. കെ-റെയിൽ, വിഴിഞ്ഞം പദ്ധതി എന്നിവയ്ക്കെതിരേ നടക്കുന്ന സമരം വെറുതെയല്ല. വിഴിഞ്ഞത്ത് നടക്കുന്നത് അതിജീവന ത്തിനുള്ള സമരമാണ്; ജീവിക്കാനും ജോലിക്കും വേണ്ടിയുള്ള പ്രതി ഷേധമാണ്. അല്ലാതെ, പദ്ധതിക്കെതിരേയല്ല. മൂലമ്പിള്ളിയിൽ വികസ നത്തിന്റെ പേരിൽ കുടിയിറക്കപ്പെട്ടവർക്കുള്ള പുനരധിവാസം ഇപ്പോഴും പൂർണമായിട്ടില്ല. വിഴിഞ്ഞത്ത് പദ്ധതിബാധിതരെ പുനരധിവസിപ്പി ക്കാനുള്ള സാഹചര്യമുണ്ടാകണം. അതിനായി ഒരു പുനരധിവാസ പാക്കേജ് തന്നെയുണ്ടാക്കണം. പദ്ധതി ബാധിതരുടെ ജോലി, മക്കളുടെ പ ഠനം തുടങ്ങിയവ ഉൾപ്പെടുത്തിയുള്ള വ്യക്തമായ പാക്കേജ് ഉണ്ടാക്കണമെന്നും കർദ്ദിനാൾ പറഞ്ഞു.

വിനാശകരവും അതി ഭയാനകവുമായ തീരശോഷണമാണ് തിരുവനന്തപുരം തീരപ്രദേശങ്ങളിൽ അനുഭവപ്പെടുന്നതെന്ന് ജാഥ നയിക്കുന്ന കെആർഎൽസിസി വൈസ് പ്രസിസന്റ് ജോസഫ് ജൂഡും കെഎൽസിഎ സംസ്ഥാന ജനറ ൽ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസും വ്യക്തമാക്കി. യാത്ര 18ന് തിരുവനന്തപുരം വിഴിഞ്ഞത്ത് സമാപിക്കും. ചടങ്ങിൽ എം.പി. ഫൈസൽ അസ്ഹ രി, ഡോ. കെ.എം. ഫ്രാൻസിസ്, ചാൾസ് ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.

More Archives >>

Page 1 of 482