India - 2025

ഫാ. ജോസഫ് മാലിപ്പറമ്പിൽ അനുസ്മരണവും തീർത്ഥാടനവും നടത്തി

പ്രവാചകശബ്ദം 12-09-2022 - Monday

ആർപ്പൂക്കര: ചെറുപുഷ്പ മിഷൻ ലീഗ് കേരള സംസ്ഥാന സമിതി സ്ഥാപക ഡയറക്ടർ ഫാ. ജോസഫ് മാലിപ്പറമ്പിൽ അനുസ്മരണവും പ്ലാറ്റിനം ജൂബിലി വർഷത്തിൽ കേരള സംസ്ഥാന സമിതി ആരംഭിക്കുന്ന ഫാ. മാലിപ്പറമ്പിൽ തീർത്ഥാടനവും ഡയറക്ടേഴ്സ് ദിനാചരണവും ചങ്ങനാശേരി അതിരൂപതയിലെ ആർപ്പൂക്കര ചെറുപുഷ്പം ദേവാലയത്തിൽ നടന്നു. ഷംഷാബാദ് രൂപത നിയുക്ത സഹായമെത്രാൻ മാർ തോമസ് പാടിയത്ത് ഉദ്ഘാടനം ചെയ്തു. ജോസഫ് മാലിപ്പറമ്പിലച്ചൻ വിശുദ്ധജീവിതം നയിച്ച പ്രേഷിതരത്നമാണെന്നും കത്തോലിക്കാ സഭയുടെ വിശുദ്ധി ഇന്ന് നിലനിൽക്കുന്നത് വിശുദ്ധ ജീവിതങ്ങളിലൂടെ കടന്നുപോയ അനേകം വിശുദ്ധ വ്യക്തിത്വങ്ങളിലൂടെ ആണെന്നും മാർ തോമസ് പാടിയത്ത് അനുസ്മരിച്ചു.

സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ, ആർപ്പൂക്കര ശാഖ ഡയറക്ടർ ഫാ. ആന്റണി കാട്ടുപ്പാറ ആമുഖ പ്രഭാഷണവും നടത്തി, ബിനോയി പള്ളിപ്പറമ്പിൽ, സിസ്റ്റർ ലിസി എ സ്ഡി, കുമാരി അതുല്യ ജോസ്, ചങ്ങനാശേരി അതിരൂപത ഡയറക്ടർ ഫാ. ജോഷി പാ ണംപറമ്പിൽ, ഫാ. ഫ്രാൻസിസ് സർ മെറിൻ അന്ന മാത്യു, കൊ ൽ എന്നിവർ പ്രസംഗിച്ചു. ജിന്റോ തകിടിയേൽ, അരുൺ ജോസ് പുത്തൻപുരയ്ക്കൽ, ആർപ്പൂക്കര ഇടവക അജപാലന സമിതി അംഗങ്ങൾ, വിശ്വാസ പരിശീലകർ ആർ പ്പൂക്കര, കുടമാളൂർ ശാഖ, മേഖലാ ഭാരവാഹികൾ പരിപാടികൾക്കു നേ തൃത്വം നൽകി. ആർപ്പൂക്കര ശാഖ അംഗങ്ങൾ കലാപരിപാടികളും അവതരിപ്പിച്ചു.

More Archives >>

Page 1 of 481