India - 2025

വിഴിഞ്ഞം സമരത്തിന് പ്രോലൈഫ് സമിതിയുടെ ഐക്യദാർഢ്യം

പ്രവാചകശബ്ദം 14-09-2022 - Wednesday

കൊച്ചി: അമ്പത്തിയഞ്ചുദിവസങ്ങൾ പിന്നിട്ട വിഴിഞ്ഞം സമരത്തിന് കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ജന്മദേശത്തു മാന്യമായി ജീവിക്കാനുള്ള അവകാശം നിഷേധിക്കരുതെന്ന് പാലാരിവട്ടം പിഒസി യിൽ ചേർന്ന പ്രോലൈഫ് കുടുംബസമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. കെസിബിസി ഫാമിലി കമ്മീഷന്റെയും പ്രോലൈഫ് സമിതിയുടെയും ചെയർമാൻ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. സ്ത്രീകളും കുഞ്ഞുങ്ങളും അടങ്ങുന്ന കുടുംബങ്ങളെ സിമന്റ് ഗോഡൗണുകളിലേക്ക് മാറ്റി പാർപ്പിച്ചുകൊണ്ട് പ്രാഥമിക മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കപ്പെടുന്ന ഒരു സാഹചര്യത്തിൽ കഴിയേണ്ടി വരുന്ന സ്ഥിതിയിൽ കെസിബിസി പ്രോലൈഫ് സമിതി അതീവ ദുഃഖം രേഖപ്പെടുത്തി.

പ്രോലൈഫ് സമിതി ഡയറക്ടർ റവ. ഡോ. ക്ലീറ്റസ് കതിർ പറമ്പിൽ, പ്രസിഡന്റ് ജോൺസൻ സി എബ്രഹാം, ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ച്ചങ്ങാടൻ, ആനിമേറ്റർമാരായ സാബു ജോസ്, സിസ്റ്റർ മേരി ജോർജ്, ട്രഷറർ ടോമി പ്ലാത്തോട്ടം, ബിജു കൊട്ടെ പറമ്പിൽ, ലിസ് തോമസ്, ഡോ. ഫെലിക്സ് ജെയിംസ്, മോൻസി ജോർജ്, ആന്റണി പത്രോസ്, സെമിലി സുനിൽ, ജെസ് ലിൻ ജോ, ഡോ.ഫിന്റെ ഫ്രാൻസീസ്, മാർട്ടിൻ ന്യൂനസ് തുടങ്ങിയവർ പ്രസംഗിച്ചു.


Related Articles »