India - 2025

ക്രൈസ്തവര്‍ അവഗണനയും അനീതിയും വിവേചനവും നേരിടുന്നു: ഭാരതീയ ക്രൈസ്തവ സംഗമം

18-09-2022 - Sunday

കളമശേരി: രാഷ്ട്രീയ, സാമൂഹിക മേഖലകളിൽ ക്രൈസ്തവർക്ക് അർഹമായ അംഗീകാരം ലഭിക്കാൻ ഒറ്റക്കെട്ടായ പ്രവർത്തനം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ഭാരതീയ ക്രൈസ്തവ സംഗമം (ബിസിഎസ്) സംസ്ഥാന പ്രതിനിധി സമ്മേളനം വ്യ ക്തമാക്കി. രാജ്യപുരോഗതിയിൽ നിർണായക പങ്കുവഹിക്കുന്ന ക്രൈസ്തവ ന്യൂനപക്ഷങ്ങൾ രാ ജ്യം സ്വാതന്ത്ര്യം നേടി അമൃതോത്സവം നടത്തുമ്പോഴും അവഗണനയും അനീതിയും വിവേചനവുമാണ് അനുഭവിക്കുന്നത്. സാമൂഹികമായി പുരോഗമിച്ച സമൂഹങ്ങൾ സം വരണമെന്ന അന്യായത്തിലൂടെ ആനുകൂല്യങ്ങൾ കൈപ്പറ്റുകയാണെന്ന് തീവ്രസ്വഭാവമുള്ള സംഘടനകളുടെ പേരെടുത്തു പറഞ്ഞ് സമ്മേളനം വിമർശിച്ചു.

വിദ്യാഭ്യാസ മേഖലയിൽ നിസ്തുല സേവനം നൽകുന്ന ക്രൈസ്തവ വിഭാഗങ്ങൾക്ക് പ്രവർത്തന സ്വാതന്ത്ര്യവും സഹായങ്ങളും നൽകുക, സിക്ക്-ബുദ്ധമതക്കാർക്ക് നൽകുന്ന അവകാശങ്ങൾ ക്രൈസ്തവർക്കും അനുവദിക്കുക, ബഫർ സോൺ നിയമം റ ദ്ദാക്കുക, മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുക, പ്രത്യേക കാർഷിക ബജറ്റ് അവതരിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. കളമശേരി ആശിഷ് കൺവൻഷൻ സെന്ററിൽ നടന്ന സമ്മേളനം ബിഷപ്പ്എമെരിറ്റസ് മാർ മാത്യു അറയ്ക്കൽ ആശീർവദിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 1500 ഓളം പ്രതിനിധികൾ പങ്കെടുത്തു. മുൻ എംപിയും എംഎൽഎയുമായ ജോർജ് ജെ. മാത്യു അധ്യക്ഷനായി. മുൻ എം എൽഎമാരായ ജോണി നെല്ലൂർ, മാത്യു സ്റ്റീഫൻ, മുൻ കത്തോലിക്കാ കോൺഗ്രസ് അ ധ്യക്ഷനും മുൻ ന്യൂനപക്ഷ കമ്മീഷൻ അംഗവുമായ വി.വി. അഗസ്റ്റിൻ, ലൂയിസ് കെ. ദേവസി, ജോണി മാത്യു, അഡ്വ. ജോയി ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.

സമ്മേളനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ നേടിയെടുക്കാൻ സംസ്ഥാന കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു. ജോർജ് ജെ. മാത്യു പ്രസിഡന്റ്, വി.വി. അഗസ്റ്റിൻ ജനറൽ സെക്രട്ടറി, ടോണി ആനത്താനം-ട്രഷറർ, ജോണി നെല്ലൂർ, മാത്യു സ്റ്റീഫൻ, പി.എം. മാ ത-വൈസ് പ്രസിഡന്റുമാർ, ജോസഫ് മൈക്കിൾ, കെ.ഐ. ഡൊമിനിക്, കെ.ഡി. ലൂ യിസ്, ജോണി പൊട്ടംകുളം-സെക്രട്ടറിമാർ എന്നിവരടങ്ങുന്നതാണ് കമ്മിറ്റി.

More Archives >>

Page 1 of 482