India - 2024

ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങളിലെ വിധവകള്‍ക്ക് ഭവന പുനരുദ്ധാരണത്തിന് സഹായം

പ്രവാചകശബ്ദം 21-09-2022 - Wednesday

തിരുവനന്തപുരം: മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിക്ക്, പാഴ്സി, ജൈൻ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ, വിവാഹബന്ധം വേർപ്പെടുത്തിയ/ ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി'യിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ധനസഹായം നൽകുന്നു. ശരിയായ ജനലുകൾ, വാതിലുകൾ, മേൽക്കൂര, ഫ്ളോറിംഗ്, ഫിനിഷിംഗ്, പ്ലംബിംഗ്, സാനിട്ടേഷൻ, ഇലക്ട്രിഫിക്കേഷൻ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗക ര്യം മെച്ചപ്പെടുത്തുന്നതിനാണു ധനസഹായം നൽകുന്നത്. 2022-23 സാമ്പത്തികവർഷത്തെ ഭൂമിയുടെ കരം ഒടുക്കിയ രസീതിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ് എന്നിവയോടൊപ്പം വീട് റിപ്പയർ ചെയ്യേണ്ടതിനും, വീടിന്റെ വിസ്തീർണം 1200 ചതുരശ്ര അടിയിൽ കുറവാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതിനും, വില്ലേജ് ഓഫീസർ/തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അസിസ്റ്റന്റ് എൻജിനിയർ/ബന്ധപ്പെട്ട അധികാരികൾ എന്നിവരിൽ ആരുടെയെങ്കിലും സാക്ഷ്യപത്രം മതിയാകും.

മറ്റു വകുപ്പുകളിൽ നിന്നോ, സമാന ഏജൻസികളിൽനിന്നോ അപേക്ഷക ഭവന പുനരുദ്ധാരണത്തിനും 10 വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിനും ആനുകൂല്യം ലഭിച്ചിട്ടില്ലെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജ് എക്സ്റ്റഷൻ ഓഫീസർ പഞ്ചായത്ത് സെക്രട്ട റി/ എന്നിവരിൽ ആരുടെയെങ്കിലും പക്കൽനിന്നുള്ളത് മതിയാകും. പു രിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം അതാത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനിൽ നേരിട്ടോ, ഡെപ്യൂട്ടി കളക്ടർ (ജനറൽ), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷൻ, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തിൽ അതത് ജില്ലാ കളക്ടറേറ്റിലേക്കു തപാൽ മുഖാന്തിരമോ, അയയ്ക്കാം. അപേക്ഷാഫാറം http://www.minoritywelfare.kerala.gov.in/ എന്ന വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നു ലഭിക്കും.


Related Articles »