India - 2025
ഡോ. സ്കറിയ സക്കറിയയ്ക്കു ആദരവുമായി ചങ്ങനാശേരി അതിരൂപത
പ്രവാചകശബ്ദം 26-09-2022 - Monday
ചങ്ങനാശേരി: എംജി സർവകലാശാല ഡിലിറ്റ് ബിരുദം നൽകി ബഹുമാനിച്ച ഡോ.സ്കറിയ സക്കറിയയെ ചങ്ങനാശേരി അതിരൂപത ആദരിക്കുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു. അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം ജാഗ്രതാസമിതി അംഗങ്ങളോടൊപ്പം അദ്ദേഹത്തിൻ്റെ വസതിയിൽ എത്തി പൊന്നാടയണിയിച്ചു. അതിരൂപതയുടെ ആദ്യത്തെ അത്മായ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ച മലയാള ഭാഷയിൽ പ്രാവീണ്യമുള്ള വ്യക്തിയാണ്; അദ്ദേഹത്തിൻ്റെ സംഭാവനകൾ ഭാഷയ്ക്കും നാടിനും വലിയ മുതൽക്കൂട്ടാണെന്നും മാർ പെരുന്തോട്ടം പ്രസ്താവിച്ചു.
അതിരൂപതാ ജാഗ്രതാ സമിതി ഡയറക്ടർ ഫാ. ജയിംസ് കൊക്കാവയലിൽ, അംഗങ്ങളായ പ്രഫ. പി. സി. അനിയൻകുഞ്ഞ്, ഡോ. ഡൊമനിക് ജോസഫ്, അഡ്വ. വർഗീസ് കോടിക്കൽ, ജോബി പ്രാക്കുഴി, എ. പി. തോമസ്, ഫാ.ടോണി കൂലിപ്പറമ്പിൽ, പെരുന്ന സെൻ്റ് ആൻ്റണീസ് ഇടവക പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.