India - 2025

ന്യൂനപക്ഷ വിധവകള്‍ക്കു ഭവന പുനരുദ്ധാരണത്തിന് സഹായം: അപേക്ഷ തീയതി നീട്ടി

പ്രവാചകശബ്ദം 24-09-2022 - Saturday

തിരുവനന്തപുരം : മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈനർ എന്നീ ന്യൂന പക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകളുടെയും, വിവാഹബന്ധം വേർപ്പെടുത്തിയവരും ഉപേക്ഷിക്കപ്പെട്ടവരുമായ സ്ത്രീകളുടെയും ഭവന പുനരുദ്ധാരണത്തിന് ന്യൂനപ ക്ഷക്ഷേമ വകുപ്പ് നൽകുന്ന ധനസഹായത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 10 വരെ നീട്ടിയതായി വകുപ്പ് ഡയറക്ടർ അറിയിച്ചു. വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നൽകുന്നത്. ഒരു വീടിന്റെ അറ്റകുറ്റ പണിക്ക് 50,000 രൂപയാണ് ധനസഹായം. ഇത് തിരിച്ചടക്കേണ്ടതില്ല.

അപേക്ഷകയുടെ പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീർണം 1200 സ്ക്വയർ ഫീറ്റ് കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയാ യിരിക്കണം. ബിപിഎൽ കുടുംബത്തിന് മുൻഗണന നൽകും. സർക്കാർ അർധ സർ ക്കാർ സ്ഥാപനങ്ങളിൽ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകൾ, സർക്കാരിൽ നിന്നോ സമാന ഏജൻസികളിൽ നിന്നോ ഇതിന് മുമ്പ് 10 വർഷത്തിനുള്ളിൽ ഭവന പുനരുദ്ധാരണത്തിന് സഹായം ലഭിച്ചവർ എന്നിവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനിൽ നേരിട്ടോ, ഡെപ്യൂട്ടി കളക്ടർ (ജനറൽ), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷൻ, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തിൽ തപാൽ മുഖാന്തിരമോ അപേക്ഷി ക്കാം. അപേക്ഷാ ഫോറം http://www.minoritywelfare.kerala.gov.in/ എന്ന വെബ്സെറ്റിൽ നിന്നും ലഭിക്കും. അപേക്ഷകൾ അതാത് ജില്ലാ കളക്ടറേറ്റുകളിൽ ഒക്ടോബർ 10 വരെ സ്വീകരിക്കും.

More Archives >>

Page 1 of 483