India - 2025
ആതുരാലയങ്ങൾ കേന്ദ്രീകരിച്ച് ഭക്ഷണ വിതരണ പദ്ധതിയുമായി കെസിവൈഎം
പ്രവാചകശബ്ദം 24-09-2022 - Saturday
കൊച്ചി: കെസിവൈഎം സംസ്ഥാന സമിതി കേരളത്തിലെ 32 കത്തോലിക്കാ രൂപതകളുടെയും സഹകരണത്തോടെ ആതുരാലയങ്ങൾ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന ഭക്ഷണ വിതരണ പദ്ധതിയായ സ്നേഹപൂർവം കെസിവൈഎം' സംസ്ഥാനത്തിന്റെ നാല് മേഖലകളിൽ ആരംഭിച്ചു. സ്നേഹപൂർവം പദ്ധതിയുടെ ഔദ്യോഗിക ലോഗോ പ്രകാശനം കോട്ടയം മെഡിക്കൽ കോളജിൽ നവജീവൻ ട്രസ്റ്റ് ചെയർമാൻ പി.യു. തോമസ് നിർവഹിച്ചു.
18 ന് തുടക്കം കുറിച്ച പദ്ധതി കേരളത്തിലെ വിവിധ മേഖലകളിൽ രൂപതകളുടെ സഹകരണത്തോടെ നടത്തി. മലബാർ മേഖലയിലെ പൊതിച്ചോറ് വിതരണം താമരശേരി രൂപതയുടെ ആതിഥേയത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിലും വടക്കൻ മേഖലയുടെ പരിപാടി മൂവാറ്റുപുഴ രൂപതയുടെ ആതിഥേയത്വത്തിൽ മൂവാറ്റുപുഴ താലൂക്ക് ഹോസ്പിറ്റലിലും മധ്യമേഖലാതല പരിപാടി കോട്ടയം അതിരൂപതയുടെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളജിലും പുനലൂർ രൂപതയുടെ ആതിഥേയത്വത്തിൽ തെക്കൻ മേഖലാ തല പരിപാടി പുനലൂർ താലൂക്ക് ഹോസ്പിറ്റലിലും നടത്തി.
വിവിധ മേഖലകളി ൽ രൂപത ഡയറക്ടർമാർ, പ്രസിഡന്റുമാർ, രൂപത ഭാരവാഹികൾ എന്നിവർക്ക് പുറമെ സംസ്ഥാന സിൻഡിക്കേറ്റ് അംഗങ്ങൾ, സംസ്ഥാന ഭാരവാഹികളായ ഷിജോ ഇടയാടിയിൽ, ബിച്ചു കുര്യൻ തോമസ്, ജിബിൻ ഗ്രബ്രിയേൽ, ഡെലിൻ ഡേവിഡ്, ലിനു വി ഡേവിഡ്, ഷിജോ നിലക്കപ്പള്ളി, സ്മിത ആന്റണി, ലിനറ്റ് വർഗീസ്, തുഷാര തോമസ് എന്നിവരും നേതൃത്വം നൽകി.