India - 2025

മനോഹരമായി തയാറാക്കിയിരിക്കുന്ന തിരുവചന വായന കലണ്ടർ വിതരണത്തിന്

പ്രവാചകശബ്ദം 04-10-2022 - Tuesday

കോട്ടയം: ഒരു വർഷം കൊണ്ട് സമ്പൂർണ്ണ തിരുവചനം വായിച്ചു തീർക്കാവുന്ന വിധത്തിൽ ഓരോ ദിവസവും വായിക്കേണ്ട വചനങ്ങൾ ഉൾപ്പെടുത്തിയ കലണ്ടർ ഹോളി ഫാമിലി സ്ക്രിപ്ച്ചർ വിതരണത്തിന്. ഒക്ടോബർ 6നു കോട്ടയം അതിരൂപത ആസ്ഥാനത്തിൽ രൂപത അധ്യക്ഷൻ ആർച്ചു ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് ആശീർവദിച്ചു പ്രകാശനം നടത്തി ആദ്യ കോപ്പി നവജീവൻ ട്രസ്റ്റിലെ പി യു തോമസിനു നൽകി വിതരണോദ്‌ഘാടനം നടത്തുന്നതുമാണ്. 2033നു മുൻപ് എല്ലാ ക്രിസ്തീയ കുടുംബങ്ങളും ഒരു പ്രാവശ്യമെങ്കിലും സമ്പൂർണ്ണ തിരുവചനം വായിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ ഭാഷകളിലായി വചന വായന നടത്തിക്കൊണ്ടിരിക്കുന്ന ഫാമിലി സ്ക്രിപ്ച്ചർ ഗ്രൂപ്പ് ആദ്യ ഘട്ടമായി 1500 കലണ്ടറുകൾ വിവിധ ഇടവകകളിലായി വിതരണം ചെയ്യുവാനാണ്‍ ഒരുങ്ങുന്നത്.

ഉയർന്ന ഗുണമേന്മയുള്ള പേപ്പറിൽ മൾട്ടി കളറിൽ പ്രിൻറ് ചെയ്തിരിക്കുന്ന കലണ്ടറിൽ എല്ലാ പേജിലും ബൈബിളിലെ എല്ലാ പുസ്തകങ്ങളുടെയും പേരുകൾ രേഖപ്പെടുത്തിയിരിക്കുന്നതിനൊപ്പം എല്ലാ മാസത്തിലെയും ദിവസങ്ങളിൽ അതതു ദിവസത്തെ തിരുവചനവും രേഖപ്പെടുത്തിയിട്ടുണ്ട്. ജനുവരി 1ന് ആരംഭിച്ചു ഡിസംബർ 23നു അവസാനിക്കത്തക്ക വിധത്തിൽ ബൈബിളിലെ അധ്യായങ്ങളെ ക്രമപ്പെടുത്തിയിട്ടുണ്ട്. 2023ൽ എല്ലാ ക്രിസ്തീയ കുടുംബങ്ങളിലും തിരുവചനം വായിക്കുവാൻ തിരുവചന വായന കലണ്ടർ എത്തിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ബന്ധപ്പെട്ടാൽ ഏറ്റവും കുറഞ്ഞ ചിലവിൽ കലണ്ടർ എത്തിക്കുന്നതാണെന്ന് ഹോളി ഫാമിലി സ്ക്രിപ്ച്ചർ ഗ്രൂപ്പ് അറിയിച്ചു.

ഹോളി ഫാമിലി സ്ക്രിപ്ച്ചർ ഗ്രൂപ്പിൻറെ തിരുവചന വായനയ്ക്കായുള്ള വാട്ട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്തു തിരുവചനം വായിക്കുന്നവർക്ക് അനുദിന വചന വായനാഭാഗങ്ങൾ വാട്സാപ്പിലൂടെ ലഭിക്കുന്നതോടൊപ്പം പഴയ നിയമ ഗ്രന്ഥങ്ങളുടെ ഓഡിയോ സമ്മറിയും ലഭിക്കുന്നതാണ്. കത്തോലിക്ക സഭയുടെ അനുഗ്രഹത്തോടെ നടത്തപ്പെടുന്ന വചന വായനഗ്രൂപ്പിൽ തുടക്കത്തിലും എല്ലാ അന്‍പതാം ദിവസവും വൈദികരുടെ സന്ദേശവും ആശീർവാദവും ഉണ്ടാക്കിയിരിക്കുന്നതാണ്. ഹോളി ഫാമിലി സ്ക്രിപ്ച്ചർ ഗ്രൂപ്പ് ഇതുവരെ മലയാളം, ഹിന്ദി, മറാത്തി, ഇംഗ്ലീഷ്, സ്പാനിഷ്, ഫിലിപ്പിനോ എന്നീ ഭാഷകളിൽ തിരുവചന വായന ഗ്രൂപ്പുകൾ നിലവില്‍ നടത്തുന്നുണ്ട്.

ഇന്ത്യയിലെ മറ്റു ഭാഷകളിലേക്കും മറ്റു വിദേശ ഭാഷകളിലേക്കും ഹോളി ഫാമിലി സ്ക്രിപ്ച്ചർ ഗ്രൂപ്പ് വാട്സാപ്പ് ഗ്രൂപ്പുകൾ തുടങ്ങാൻ ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുകയാണെന്ന് സംഘാടകര്‍ പറഞ്ഞു. പഴയ നിയമ ഗ്രന്ഥങ്ങളുടെ സംഗ്രഹം മറ്റു ഭാഷകളിലേക്ക് തർജ്ജമ ചെയ്യുവാൻ ആഗ്രഹിക്കുന്നവർ ഹോളി ഫാമിലി സ്ക്രിപ്ച്ചർ ഗ്രൂപ്പിനെ ബന്ധപ്പെട്ടാൽ കൂടുതൽ വിവരങ്ങൾ നൽകുന്നതാണ്. ഹോളി ഫാമിലി സ്ക്രിപ്ച്ചർ ഗ്രൂപ്പിന്റെ കലണ്ടർ ലഭിക്കുന്നതിന് ഹോളി ഫാമിലി സ്ക്രിപ്ച്ചർ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുന്നതിനും +61481148865 ,+61401079588 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

കലണ്ടർ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 486