India - 2025

കേരള സഭയുടെ വളർച്ചയിൽ അല്‍മായ നേതാക്കള്‍ക്ക് വലിയ സ്ഥാനം: മാർ തോമസ് തറയിൽ

പ്രവാചകശബ്ദം 09-10-2022 - Sunday

കൊച്ചി: കേരള സഭയുടെ ആത്മീയവും ഭൗതികവുമായ വളർച്ചയിൽ അല്‍മായ നേതാക്കൾ നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ടെന്നും അതു തുടരണമെന്നും ബിഷപ്പ് മാർ തോമസ് തറയിൽ. കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിലിന്റെ ഏകദിന പഠന ശിബിരമായ "ദിശ’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നൂറ്റാണ്ടുകളോളം വിശ്വാസ തീക്ഷ്ണതയോടെ സഭയെ നയിച്ച അല്മായ നേതൃത്വമാണ് നിവർത്തന പ്രക്ഷോഭത്തിലൂടെയും മറ്റും സമുദായത്തിന്റെ അവകാശങ്ങളെ കാത്തതെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്കാ കോൺഗ്രസ് കേന്ദ്ര കാര്യാലയത്തിൽ ചേർന്ന യോഗ ത്തിൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ മുഖ്യസന്ദേശവും ഡയറക്ടർ ഫാ. ജിയോ കടവി ആമുഖ സന്ദേശവും നൽകി.


Related Articles »