India - 2025
നരബലി മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നത്: ബിഷപ്പ് പോൾ ആന്റണി മുല്ലശേരി
പ്രവാചകശബ്ദം 13-10-2022 - Thursday
കൊച്ചി: പത്തനംതിട്ടയില്‍ നടന്ന നരബലി മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് കെസിബിസി ഫാമിലി കമ്മീഷന്റെയും പ്രോലൈഫ് സമിതിയുടെയും ചെയർമാൻ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി. ദൈവത്തിനെതിരേയും ജീവനെതിരേയും തിരിയുന്നതുമൂലമാണ് കൊലപാതകങ്ങൾ ആവർത്തിക്കപ്പെടുന്നത്. സമൂഹത്തെ മുഴുവനായും ദോഷകരമായി ബാധിക്കുന്ന ഇത്തരം പ്രവണതകൾ ആവർത്തിക്കപ്പെടാനും പാടില്ല. മനുഷ്യജീവനെ ബഹുമാനിക്കാതിരിക്കുമ്പോൾ മനുഷ്യമഹത്വത്തെയും കൂടെയാണ് അവഗണിക്കുന്നതെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി.
ജീവനെ സംരക്ഷിക്കേണ്ടതു മനുഷ്യന്റെ കടമയാണ്. ഭരണാധികാരികളും ഭരണസംവിധാനങ്ങളും നിയമസംവിധാനങ്ങളും ജീവനെതിരായ പ്രവണതകളെ നിയന്ത്രിക്കാൻ തയാറാകേണ്ടതുണ്ടെന്നും ബിഷപ്പ് ആവശ്യപ്പെട്ടു. പ്രോലൈഫ് സംസ്ഥാന സമിതി ഡയറക്ടർ റവ. ഡോ. ക്ലീറ്റസ് വർഗീസ്, പ്രസിഡന്റ് ജോൺസൺ ചൂരേപറമ്പിൽ, ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ എന്നിവർ പ്രസംഗിച്ചു.