India - 2025
സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറിയായി ഷെവലിയർ വി.സി. സെബാസ്റ്റ്യന്‍ തുടരും
പ്രവാചകശബ്ദം 11-10-2022 - Tuesday
ന്യൂഡൽഹി: കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ)യുടെ ലെയ്റ്റി കൗൺസിൽ സെക്രട്ടറിയായി ഷെവലിയർ വി.സി. സെബാസ്റ്റ്യനെ വീണ്ടും ചുമതലപ്പെടുത്തി. ബാംഗ്ലൂർ സെന്റ് ജോൺസ് മെഡിക്കൽ കോളജ് ഓഡിറ്റോറിയത്തിൽ ചേർന്ന സിബിസിഐയുടെ 142-ാമത് സ്റ്റാൻഡിംഗ് കമ്മിറ്റിയാണ് ലെയ്റ്റി കൗൺസിൽ സെക്രട്ടറിയായി സെബാസ്റ്റ്യനെ വീണ്ടും നിയമിച്ചത്.
2025 ഒക്ടോബർ 14 വരെയാണ് കാലാവധി.
ഇൻഫാം ദേശീയ സെക്രട്ടറി ജനറലും രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ സൗത്ത് ഇന്ത്യ കൺവീനറും കേരള കാത്തലിക് എൻജിനിയറിംഗ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന്റെ എക്സിക്യൂട്ടീവ് സെക്രട്ടറിയുമാണ് വി.സി.സെബാസ്റ്റ്യൻ. സീറോ മലബാർ സഭ അൽമായ കമ്മീഷന്റെ പ്രഥമ സെക്രട്ടറിയായിരുന്ന സെബാസ്റ്റ്യന് 2013 ഡിസംബറിൽ സഭാ പ്രവർത്തനങ്ങൾക്ക് കത്തോലിക്കാസഭ ആഗോളതലത്തിൽ നൽകുന്ന ഉന്നത അല്മായ അംഗീകാരമായ ഷെവലിയർ പദവി ലഭിച്ചിരിന്നു.