India - 2025

മാന്നാനം കൃപാഭിഷേകം ബൈബിൾ കൺവെൻഷന്‍ 26 മുതൽ 30 വരെ

പ്രവാചകശബ്ദം 18-10-2022 - Tuesday

മാന്നാനം: മാന്നാനം ആശ്രമദേവാലയത്തിൽ കൃപാഭിഷേകം ബൈബിൾ കൺവെൻഷന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. 26 മുതൽ 30 വരെ തീയതികളിൽ ദിവസവും വൈകുന്നേരം നാലു മുതൽ രാത്രി 9.30വരെ നടക്കുന്ന കൺവെൻഷന് അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡൊമിനിക് വാളന്മനാൽ നേതൃത്വം നൽകും. കൺവെൻഷൻ ദിവസങ്ങളിൽ വിവിധ ഭാഗങ്ങളിൽനിന്നു മാന്നാനത്തേക്കും മാന്നാന ത്തുനിന്നും യാത്രയ്ക്കുവേണ്ട സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട് . രോഗികൾക്കും പ്രാ യമായവർക്കും കൺവൻഷനിൽ സംബന്ധിക്കുന്നതിനായി പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മാന്നാനം ആശ്രമം പ്രിയോർ ഫാ. മാത്യൂസ് ചക്കാലയ്ക്കൽ സി എംഐ അറിയിച്ചു.

കൺവെൻഷന്റെ ഒരുക്കശുശ്രൂഷ നടന്നു. നാഗമ്പടം സെന്റ് ആന്റണീസ് തീർത്ഥാടനകേന്ദ്രം ഡയറക്ടർ മോൺ. സെബാസ്റ്റ്യൻ പുവത്തിങ്കൽ ഒരുക്കശുശ്രൂഷയ്ക്കു കാർമികത്വം വഹിച്ചു. 200 വോളണ്ടിയേഴ്സ് ഒരുക്ക ശുശ്രൂഷയിൽ സംബന്ധിച്ചു. ബ്രദർ മാർട്ടിൻ പെരുമാലിൽ (ചെയർമാൻ), കുഞ്ഞുമോൻ കുറുമ്പനാടം (വൈസ് ചെയർമാൻ), ജോണി കുര്യാക്കോസ് കിടങ്ങൂർ, കെ.സി. ജോയി കൊച്ചുപറമ്പിൽ (ജനറൽ കൺവീനേഴ്സ്) എന്നിവരുടെ നേതൃത്വത്തിൽ 200ലധികം അംഗങ്ങൾ ഉൾക്കൊള്ളുന്ന കമ്മിറ്റി രൂപീകരിച്ചു പ്രവർത്തിച്ചുവരുന്നു.


Related Articles »