Youth Zone - 2024

ആഗോള യുവജനസംഗമത്തിന് ഒരുക്കമായുള്ള ത്രിദിന അന്താരാഷ്ട്ര സമ്മേളനം ഇന്ന് സമാപിക്കും

പ്രവാചകശബ്ദം 19-10-2022 - Wednesday

ഫാത്തിമ: അടുത്ത വര്‍ഷം ആഗസ്റ്റ് 1-6 വരെ പോർച്ചുഗലിലെ ലിസ്ബണിൽ നടക്കാൻ പോകുന്ന ആഗോള സഭാതലത്തിലുള്ള യുവജനസംഗമത്തിന് ഒരുക്കമായുള്ള ത്രിദിന അന്താരാഷ്ട്ര സമ്മേളനം ഇന്ന്‍ സമാപിക്കും. തിങ്കളാഴ്ച (17/10/22) ഫാത്തിമയിൽ ആരംഭിച്ച സമ്മേളനം അല്‍മായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വത്തിക്കാൻ വിഭാഗത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ കെവിൻ ഫാരെൽ ഉദ്ഘാടനം ചെയ്തു. ക്രിസ്തുവിനെ കണ്ടെത്തുന്നതിനും അവിടന്നിൽ അവരുടെ ജീവിതവിളി ദർശിക്കുന്നതിനും യുവ സമൂഹത്തിനു കഴിയുന്ന തുറന്ന വേദിയായി അടുത്ത ലോക യുവജന സംഗമം മാറട്ടെയെന്ന്‍ കർദ്ദിനാൾ കെവിൻ ഫാരെൽ പ്രസ്താവിച്ചു. കോവിഡ് മഹാമാരി മൂലം ഒരു വർഷം നീട്ടിവച്ച യുവജന സംഗമം സമൂഹത്തിനു പുത്തൻ തുടക്കമാകട്ടെയെന്ന് കർദ്ദിനാൾ ആശംസിച്ചു.

മുഖാമുഖ സംഗമം രാഷ്ട്രങ്ങൾക്കും സംസ്കാരങ്ങൾക്കുമിടയിൽ ബന്ധം തീർക്കട്ടെയെന്നും ലോകയുവജനസംഗമം അതിന്റെ ആരംഭം മുതൽ എപ്പോഴും ലക്ഷ്യമിടുന്നത് ഇതു തന്നെയാണെന്നും ഈ സന്ദേശം ഒരിക്കലും കാലഹരണപ്പെട്ടു പോകുന്നില്ലെന്നും അത് ഇന്ന് ഏറെ ആവശ്യമായ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. നൂറിലേറെ നാടുകളിൽ നിന്നായി മുന്നൂറോളം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സാധാരണയായി ആഗോളസഭാ തലത്തിലുള്ള യുവജനസംഗമത്തിൻറെ ഒരുക്കത്തിന്റെ ഭാഗമായി രണ്ട് അന്താരാഷ്ട്ര സമ്മേളനങ്ങളാണ് നടക്കാറുള്ളത്. ഇവയിൽ ആദ്യത്തേത് റോമിൽവെച്ചും രണ്ടാമത്തേത് യുവജനസംഗമത്തിന് ഒരു വർഷം മുമ്പ്, ഈ സംഗമത്തിന് ആതിഥ്യമരുളുന്ന നാട്ടിലുമായിട്ടാണ് നടക്കുക.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »