India - 2025

മേജർ സെമിനാരികളിലെ ആത്മീയ രൂപീകരണം; ബംഗളൂരുവിൽ ദേശീയ കോൺഫറൻസ് ഇന്നു ആരംഭിക്കും

പ്രവാചകശബ്ദം 28-10-2022 - Friday

ബംഗളൂരു: മേജർ സെമിനാരികളിലെ ആത്മീയ രൂപീകരണം എന്ന വിഷയത്തിൽ ബംഗളൂരു ധർമാരാം കോളജിൽ ദേശീയ കോൺഫറൻസ് ഇന്നു മുതൽ. 30 വരെ നടക്കുന്ന കോൺഫറൻസിൽ വിവിധ മേജർ സെമിനാരികളിലെ പ്രതിനിധികൾ പങ്കെടുക്കും. ബംഗളൂരു ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോ ഉദ്ഘാടനം ചെയ്യും. സിഎംഐ സമൂഹം പ്രിയോർ ജനറാൾ റവ. ഡോ. തോമസ് ചാത്തംപറമ്പിൽ അധ്യക്ഷത വഹിക്കും. ധർമാരാം കോളജ് റെക്ടർ ഫാ. പോൾ ആച്ചാണ്ടി സിഎംഐ, ബംഗളൂരു സെന്റ് പീറ്റേഴ്സ് സെമിനാരി റെക്ടർ ഫാ. റിച്ചാർഡ് ബ്രിട്ടോ, കുന്നോത്ത് ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരി റെക്ടർ ഫാ. തോമസ് വള്ളിയാനിപ്പുറം എന്നിവർ മുഖ്യപ്രഭാഷണം നടത്തും.

സമ്മേളനദിവസങ്ങളിലെ പരിപാടികൾക്ക് ഫാ. ജോബി തുറക്കൽ സിഎംഐ നേതൃത്വം നൽകും. സുവിശേഷവും സഭാപ്രബോധനങ്ങളും അടിസ്ഥാനമാക്കി സെമിനാരി വിദ്യാർഥികളുടെ ആത്മീയരൂപീകരണം ത്വരിതപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംഘടിപ്പിക്കുന്ന കോൺഫറൻസിന് നേതൃത്വം നൽകുന്നത് സിഎംഐ സമൂഹത്തിന്റെ പ്രധാന വൈദിക പരിശീലനകേന്ദ്രമായ ധർമാരാം കോളജാണ്.


Related Articles »