Arts - 2024

16 ലക്ഷം ലൈക്ക്, 2 ലക്ഷം ഷെയർ: 'കടൽ തീരത്തെ തിരുപിറവി' സമൂഹ മാധ്യമങ്ങളിൽ വൈറൽ

പ്രവാചകശബ്ദം 13-12-2022 - Tuesday

നോർത്ത് ഡെവോൺ: കടൽ തീരത്ത് വിവിധങ്ങളായ കല്ലുകൾ ഉപയോഗിച്ച് തീർത്ത തിരുപിറവിയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നു. മാതാവും ഉണ്ണീശോയും യൗസേപ്പ് പിതാവും നക്ഷത്രവും ഉൾപ്പെടെ എല്ലാം കല്ല് ഉപയോഗിച്ച് ക്രമീകരിച്ച തീർത്ത ഈ തിരുപിറവി ബീച്ച് ആർട്ട് ലക്ഷങ്ങളാണ് പങ്കുവെയ്ക്കുന്നത്. 'ഹാപ്പി ഗാർഡൻസ്' എന്ന ഫേസ്ബുക്ക് പേജിലാണ് ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. ഡിസംബർ 8നു ഷെയർ ചെയ്തിരിക്കുന്ന ചിത്രം ഇതിനോടകം 16 ലക്ഷം പേർ ലൈക്ക് ചെയ്തപ്പോൾ 1,82,000-ൽ അധികം പേർ പോസ്റ്റ്‌ ഷെയർ ചെയ്തു.

മുപ്പത്തിയൊന്നായിരത്തിലധികം വരുന്ന കമന്റുകളിൽ നിറയുന്നത് അഭിനന്ദനം മാത്രമാണ്. വിശ്വസിക്കാൻ കഴിയാത്ത വിസ്മയം, കലാബോധത്തിന്റെ വേറിട്ട ചിന്ത, അതിഗംഭീരം, ക്രിസ്തുമസിന്റെ യഥാർത്ഥ സന്ദേശം, കല്ലിൽ തീർത്ത വിസ്മയം തുടങ്ങീ ഒട്ടേറെ വിശേഷണങ്ങളാണ് പോസ്റ്റിൽ കമന്റ് ചെയ്യുന്നവർ കുറിയ്ക്കുന്നത്. ആരാണ് ഈ മനോഹരമായ കലയ്ക്കു പിന്നിലെന്നു ചോദിക്കുന്നവരും നിരവധിയാണ്. ഇതിനിടെ ഇംഗ്ലണ്ടിലെ നോർത്ത് ഡെവോണിലെ ബീച്ചിൽ ദൃശ്യ വിസ്മയം തീർത്തത് ഇവ സ്ലയർ എന്ന സ്ത്രീയും അവരുടെ കുടുംബവുമാണെന്ന് ബിബിസി കഴിഞ്ഞ വർഷം തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.

ഇവ സ്ലയർ ബീച്ച് ആർട്ട് ചെയ്തതിന്റെ നിരവധി ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. കുഞ്ഞുങ്ങളെ ഫോൺ/ ടെലിവിഷൻ സ്ക്രീനിൽ നിന്ന് അകറ്റാനാണ് ഇത്തരം ആശയങ്ങളുമായി അവരെ ചേർത്തു മുന്നോട്ടു വന്നതെന്നു ഇവ സ്ലയർ പറയുന്നു. മറ്റ് കുടുംബങ്ങളെ ഇത്തരം കലകളിലൂടെ പരീക്ഷിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിന് താൻ ആഗ്രഹിക്കുന്നുവെന്നും വേലിയേറ്റം വരുമ്പോൾ കല നഷ്‌ടപ്പെടുമെന്ന് തങ്ങൾക്ക് ആശങ്കയില്ലെന്നും 'ഇവ' കൂട്ടിച്ചേർത്തു. അതേസമയം ഓരോ മിനിറ്റിലും നിരവധി പേരാണ് 'ഹാപ്പി ഗാർഡൻസ്' ഫേസ്ബുക്ക് പേജിൽ നിന്ന് ചിത്രം ഷെയർ ചെയ്തുക്കൊണ്ടിരിക്കുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »