India - 2025

സഭകൾ തമ്മിലുള്ള പരസ്പര ധാരണ കാലഘട്ടത്തിന്റെ ആവശ്യം: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി

പ്രവാചകശബ്ദം 16-12-2022 - Friday

കോട്ടയം: സഭകൾ തമ്മിലുള്ള പരസ്പര ധാരണയും ഒരുമിച്ചുള്ള സഞ്ചാരവും ഇക്കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രസ്താവിച്ചു. ഭാരതത്തിന്റെ അപ്പോസ്തലനായ മാർ തോമ്മാ ശ്ലീഹായുടെ 1950-ാമത് രക്തസാക്ഷി ത്വ വാർഷിക ആഘോഷത്തോടനുബന്ധിച്ചു സീറോ മലബാർ എക്യുമെനിക്കൽ ക മ്മീഷന്റെയും ചങ്ങനാശേരി അതിരൂപത എക്യുമെനിക്കൽ ഡിപ്പാർട്ട്മെന്റിന്റെയും ആ ഭിമുഖ്യത്തിൽ മാങ്ങാനം എംഒസിയിൽ നടന്ന എക്യുമെനിക്കൽ സെമിനാറിന്റെയും സഭൈക്യ സമ്മേളനത്തിന്റെയും സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാർ ആലഞ്ചേരി. ബാഹ്യമായ വൈരുദ്ധ്യങ്ങൾ സഭയുടെ ഐക്യത്തിന് തടസമാകരുത്. ദൈവമക്കളുടെ തുല്യത നമുക്കുണ്ടാകണമെന്നും പരസ്പരം സത്യം കണ്ടെത്തി സമഭാവന മനസിലാക്കാൻ എക്യുമെനിസം വഴി നമുക്ക് സാധിക്കണമെന്നും കർദ്ദിനാൾ ഓർമിപ്പിച്ചു.

മാർതോമാശ്ലീഹാ രക്തസാക്ഷിത്വ അനുസ്മരണ സെമിനാറിന് വത്തിക്കാന്റെ പൊന്തി ഫിക്കൽ കൗൺസിൽ ഫോർ പ്രോമോട്ടിംഗ് ക്രിസ്ത്യൻ യൂണിറ്റിയുടെ സെക്രട്ടറി ആർച്ച് ബിഷപ്പ് ബ്രയാൻ ഫാരെൽ തിരിതെളിച്ചു. സീറോ മലബാർ എക്യൂമെനിക്കൽ ക മ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. സമാപനയോഗത്തിൽ ക്നാനായ സുറിയാനി സഭ മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ സേവേറിയോസ്, മലങ്കര ഓർത്തഡോക്സ് സഭാ മെത്രാപ്പോലീത്താ സക്കറിയാ സ് മാർ സേവേറിയോസ് എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി.


Related Articles »