India - 2025

വാതിലുകളില്ലാത്ത പുൽക്കുടിലിൽ പിറന്ന ഉണ്ണീശോ മനുഷ്യരായ നമ്മുടെ ഹൃദയ കവാടങ്ങൾ തുറന്നിടാന്‍ ആഹ്വാനം ചെയ്യുന്നു: കെ‌സി‌ബി‌സി

പ്രവാചകശബ്ദം 24-12-2022 - Saturday

കൊച്ചി: വാതിലുകളില്ലാത്ത പുൽക്കുടിലിൽ പ്രത്യാശയുടെയും സമാധാനത്തിന്റെയും പ്രതീകമായി വന്നുപിറന്ന ഉണ്ണിയേശു മനുഷ്യരായ നമ്മുടെ ഹൃദയ കവാടങ്ങൾ സഹോദരങ്ങൾക്കായി മലർക്കെ തുറന്നിടാനാണ് ആഹ്വാനം ചെയ്യുന്നതെന്നു കെസിബിസിയുടെ ക്രിസ്മസ് സന്ദേശത്തിൽ പറഞ്ഞു. ആരെയും അകറ്റിനിർത്താതെ എല്ലാവരിലേക്കും സ്നേഹത്തിന്റേയും സൗഹൃദത്തിന്റേയും സന്ദേശങ്ങൾ പകരാൻ അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം ഭൂമിയിൽ നല്ല മനസുള്ളവർക്കു സമാധാനം' എന്ന ക്രിസ്തുമസ് ഗീതം നമ്മെ പ്രേരിപ്പിക്കുന്നു.

എല്ലാ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും തുറവിയോടെ സമീപിച്ച് ഈ ഭൂമിയിൽ സമാധാനം സംസ്ഥാപിക്കാനുള്ള നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വത്തെ ഓർമ്മിപ്പിക്കുന്ന ക്രിസ്തുമസിന്റെ നന്മകൾ കേരള സമൂഹത്തിന് ആശംസിക്കുന്നുവെന്ന് കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് ബാവ, വൈസ് പ്രസിഡന്റ് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, സെക്രട്ടറി ജനറൽ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല എന്നിവർ പ്രസ്താവിച്ചു.


Related Articles »