News

എരിയുന്ന തീയിൽ ഉരുകാത്ത മാതാവിന്റെ സ്വരൂപങ്ങൾ! ലണ്ടനിലെ പ്രമുഖ പത്രപ്രവർത്തകയും എഴുത്തുകാരിയുമായ മേരി ഒ'റീഗൻ സ്വന്തം അനുഭവങ്ങൾ പങ്കു വക്കുന്നു.

ജേക്കബ് സാമുവേൽ 01-09-2015 - Tuesday

"കഴിഞ്ഞ ആഴ്ച, പത്രങ്ങളിൽ വായിച്ച ഒരൽഭുത സംഭവം- സ്പെയിനിലെ മാഡ്രിഡിന്‌ സമീപമുള്ള ഒരു പട്ടാള ആസ്ഥാനം മുഴുവൻ തീപിടിച്ച് കത്തി ചാമ്പലായിരിക്കുന്നു; ലൂർദ് മാതാവിന്റെ പ്രതിമ ഒഴികെ!" ലണ്ടനിലെ പ്രമുഖ പത്രപ്രവർത്തകയും എഴുത്തുകാരിയുമായ മേരി ഒ'റീഗൻ സ്വന്തം അനുഭവങ്ങൾ മാധ്യമങ്ങളിലൂടെ പങ്കു വക്കുന്നു.

"ഏഴ് വർഷം മുമ്പ്, ഇതു പോലൊരു വേനല്ക്കാലത്ത്, എന്റെ വീട്ടിലുണ്ടായ ഒരു വൻ തീപിടുത്തത്തിൽ, എന്റെ കിടപ്പു മുറി മൊത്തം കത്തിക്കരിഞ്ഞ് ചാമ്പലായി. മുറിയിലെ പ്രതിമകളും, ജപമാലകളും, പ്രാർത്ഥനാ കാർഡുകളും എല്ലാം കത്തി ചാരമായി. വിഷപ്പുകയെല്ലാം അടങ്ങിയ ശേഷം മുറിയിൽ കയറിയ ഞാൻ മനസ്സിലാക്കിയത്, പ്ലാസ്റ്റിക് കൊണ്ടുണ്ടാക്കിയ ‘മുഴുവൻ’ സാധനങ്ങളും കത്തി ഉരുകിയതാണ്‌ തീ ആളിക്കത്താൻ സഹായിച്ചതെന്നാണ്‌.

‘മുഴുവൻ’ സാധനങ്ങളും എന്നു ഞാൻ പറഞ്ഞില്ലേ! പക്ഷെ അതിനപവാദമായി, ‘ഒന്നൊഴികെ മുഴുവൻ’! ഫാത്തിമയിൽ നിന്നും ഞാൻ വാങ്ങിച്ച, ഒരു ചെറിയ പ്ലാസ്റ്റിക് പാളി കൊണ്ടുണ്ടാക്കിയ കൂട്ടിൽ അടക്കം ചെയ്ത കളിമൺ നിർമ്മിതമായ ലൂർദ് മാതാവിന്റെ സ്വരൂപം, തീനാളങ്ങൾ ഏശാതെ അങ്ങനെ തന്നെ ഇരിക്കുന്ന അൽഭുത കാഴ്ച കണ്ട് ഞാൻ തരിച്ചു നിന്നു പോയി.

ഒട്ടിപ്പിടിച്ചിരുന്ന ആ പ്ലാസ്റ്റിക് പാളിയിലുള്ള ആ കൂട് ഞാൻ ഒരു വിദഗ്ദ്ധ പരിശോധനക്ക് വിധേയമാക്കി. ചൂടിൽ വെന്തുരുകി അത് പൊട്ടിത്തെറിക്കണമായിരുന്നു എന്നാണ്‌ എനിക്ക് കിട്ടിയ വിവരം. മാതാവ് നേരിട്ട് ഇടപെട്ട്, ആ ചെറിയ ശില്പത്തിലേക്ക് തീ പടരുന്നത് തടഞ്ഞു എന്ന് തന്നെയാണ്‌ എന്റെ വിശ്വാസം.

ഇതേ വിധത്തിൽ, തീ നാളങ്ങൾക്ക് തൊടാനാകാതെ നിലകൊള്ളുന്ന ലൂർദിലെ പ്രതിമ, ലൂർദ്ദിൽ നടന്നിട്ടുള്ള മാതാവിന്റെ അൽഭുത പ്രത്യക്ഷപ്പെടലുകളുടെ വിശിഷ്ട പ്രതീകമായി നില കൊള്ളുന്നു; സ്വർഗ്ഗീയ രാജ്ഞിയുടെ അതേ ഇഹലോക പ്രത്യക്ഷത തന്നെയാണ്‌ ഞങ്ങളുടെ ഭവനത്തിലും നടന്നതെന്ന് ഞാൻ ദൃഢമായി വിശ്വസിക്കുന്നു.

ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളായി കരുതാൻ കഴിയുകയില്ല. പ്രേഗിലെ ഉണ്ണി ഈശോയുടെ പ്രതിമയിലുണ്ടായിട്ടുള്ള അൽഭുതങ്ങൾ ശ്രദ്ധിക്കുക. എത്ര അഗ്നിബാധകളും നാശനഷ്ടങ്ങളുമാണ്‌ അത് അതിജീവിച്ചിട്ടുള്ളതെന്നത്, എന്നെ പലപ്പോഴും അതിശയിപ്പിച്ചിട്ടുണ്ട്.

ഇംഗ്ലണ്ടിലെ ലീസ്റ്റർഷെയറിലെ ഒരു ഗ്രാമീണ ദേവാലയമായ സിസ്റ്റൺ പള്ളി, പ്രേഗിലെ ഉണ്ണി ഈശോക്കാണ്‌ സമർപ്പിച്ചിരിക്കുന്നതെന്നത് എത്ര വിസ്മയകരമായ മറ്റൊരു ഉദാഹരണമാണ്‌.

ഈ അൽഭുതകഥ ഇപ്രകാരമാണ്‌:- 1940-ലെ ഒരു വലിയ തീപിടിത്തത്തിൽ, പള്ളിയുടെ ചുറ്റുമുണ്ടായിരുന്ന മുറികളെല്ലാം കത്തി നശിച്ചു. നാശനഷ്ടക്കൂമ്പാരത്തിൽ നിന്നും പ്രേഗിലെ ഉണ്ണി ഈശോയുടെ ഒരു സ്വരൂപം കണ്ടുകിട്ടി. ഹോർഗൻ എന്ന ഒരച്ചനാണ്‌ അത് കിട്ടിയത്. ഫാ.ഹോർഗൻ തിരുസ്വരൂപത്തിന്റെ ഒരു ശക്തനായ ആരാധകനായിരുന്നു. പ്രതിമ പൊട്ടിയിരുന്നെങ്കിലും, കത്തുകയോ, കരിയുകയോ ചെയ്തിരുന്നില്ല."

ഈ സംഭവത്തെ പറ്റി, ഹെലൻ ഹാർവുഡ് വിവരിക്കുന്നത് ഇപ്രകാരമാണ്‌:- “ഒരാരാധനാലയമല്ലാത്ത കെട്ടിടത്തിൽ ഇങ്ങനെ ഒരു കണ്ടെത്തൽ നടന്നതിനെ, ഫാ, ഹോർഗൻ ഒരു ദൈവീക അടയാളമായിട്ടാണ്‌ കണക്കാക്കിയത്. അത്കൊണ്ട് തന്നെ ഇതിനെ പള്ളിയുടെ പുതിയ പ്രതിഷ്ടയാക്കി മാറ്റണമെന്ന് അദ്ദേഹം ഉറപ്പിച്ചു. അങ്ങനെയാണ്‌, പ്രാഗിലെ ‘ദിവ്യ ഉണ്ണി’യുടെ ദേവാലയമായി സിസ്റ്റൺ പള്ളി രൂപാന്തരപെട്ടത്!”


Related Articles »