Purgatory to Heaven. - July 2024

അസൂയയുടെ വിത്തുകൾ വിതക്കുന്നവൻ അതിന്റെ ഫലങ്ങളും സ്വയം കൊയ്യേണ്ടതായി വരും

സ്വന്തം ലേഖകന്‍ 25-07-2024 - Thursday

“നാം പരസ്പരം പ്രകോപിപ്പിക്കുന്നവരും അസൂയപ്പെടുന്നവരും വ്യര്‍ത്ഥാഭിമാനികളുമാകാതിരിക്കട്ടെ” (ഗലാത്തിയാ 5:26).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂലൈ-25

തന്റെ ‘ഡിവൈന്‍ കോമഡി’ എന്ന കൃതിയില്‍ ഗിഡോ ഡെല്‍ ഡുക്കാ എന്ന പ്രഭുവിന്റെ ശബ്ദത്തിലൂടെ കവിയായ ഡാന്റെ പറയുന്നു: “അസൂയയാല്‍ എന്റെ രക്തത്തിനു തീപിടിച്ചിരിക്കുകയാണ്‌, ഞാന്‍ ഒരു മനുഷ്യനെ സന്തോഷവാനായി കണ്ടപ്പോള്‍, എന്റെ ഉള്ളിലെ വിളര്‍ച്ച പുറത്ത് കാണപ്പെട്ടു. ഞാന്‍ വിതച്ചിടത്ത് നിന്നും, ഞാന്‍ തന്നെയായിരിക്കും കൊയ്യുന്നത്: അല്ലയോ, മനുഷ്യവംശമേ, നമ്മുടെ പങ്കിടലിന് യാതൊരു പങ്കുമില്ലാത്തിടത്ത് എന്തിന് നിങ്ങള്‍ നിങ്ങളുടെ ഹൃദയങ്ങളെ ഉറപ്പിക്കുന്നു?” (Purgatorio, Canto 14).

അസൂയയുടെ കുടിലത വെറും അസൂയയേക്കാളുപരിയായി മറ്റുള്ളവരുടെ വസ്തുവകകളും ആഗ്രഹിക്കുന്നുവെന്ന കാര്യം ഗിഡോ സമ്മതിക്കുന്നു. തനിക്കില്ലാത്ത ഒന്ന് മറ്റുള്ളവനുള്ള കാരണത്താല്‍ അസൂയയുള്ളവന്‍ മറ്റുള്ളവന്റെ നാശം ആഗ്രഹിക്കുന്നു. ഇപ്രകാരം അസൂയയുടെ വിത്തുകൾ വിതക്കുന്നവൻ ജീവിതാന്ത്യത്തിൽ അതിന്റെ ഫലങ്ങളും സ്വയം കൊയ്യേണ്ടതായി വരും. മരണമെത്തുന്ന നേരത്തു കൊയ്യേണ്ടതായി വരുന്ന ഈ ഫലങ്ങൾ ഒരുവന്റെ ശുദ്ധീകരണ സ്ഥലത്തെ ദൈർഘ്യം നിശ്ചയിക്കുന്നു.

(അല്ലെന്‍ മാന്‍ഡല്‍ബോം, ഇറ്റാലിയന്‍ സാഹിത്യത്തെക്കുറിച്ചുള്ള അമേരിക്കന്‍ പണ്ഡിതന്‍, കവി, ഡിവൈന്‍ കോമഡിയുടെ പരിഭാഷകന്‍).

വിചിന്തനം:

അസൂയയെ ഇല്ലാതാക്കുക. അസൂയയാല്‍ പാപം ചെയ്തിട്ടുള്ളവര്‍ക്കായി പ്രാര്‍ത്ഥിക്കുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക