India - 2024

റവ. ഡോ. ഏബ്രഹാം കാവിൽപുരയിടത്തില്‍ കൂരിയയുടെ ചാൻസലര്‍

11-02-2023 - Saturday

കൊച്ചി: സീറോ മലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയയുടെ ചാൻസലറായി റവ. ഡോ. ഏബ്രഹാം കാവിൽപുരയിടത്തിലിനെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി നിയമിച്ചു. ഒമ്പതിനു മേജർ ആർച്ച്ബിഷപ്പിനു മുമ്പാകെ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് ചുമ തലയേറ്റു. കൂരിയ വൈസ് ചാൻസലറായി സേവനം ചെയ്യുന്നതിനിടെയാണു പുതിയ നിയമനം.

താമരശേരി രൂപതയിലെ വാളൂക്ക് സെന്റ് മേരീസ് ഇടവകയിൽ കാവിൽപുരയിടത്തിൽ പരേതരായ ഏബ്രഹാം-ഏലിക്കുട്ടി ദമ്പതികളുടെ മകനായി 1973ലാണു ജനനം. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം താമരശേരി മൈനർ സെമിനാരിയിലും ആലുവ കാർമൽ ഗിരി സെമിനാരിയിലും പൂന പേപ്പൽ സെമിനാരിയിലുമായി വൈദിക പരിശീലനം നേടി. 2000 ഡിസംബർ 26ന് വൈദികപട്ടം സ്വീകരിച്ചു.

2005ൽ ഉപരിപഠനത്തിനായി റോമിലേ ക്ക് പോയി. സാന്ത കോച്ചേ യൂണിവേഴ്സിറ്റിയിൽനിന്നു ലത്തീൻ കാനൻ നിയമത്തിൽ ബിരുദാനന്തര ബിരുദവും പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഓറി യന്റൽ കാനൻ നിയമത്തിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും കരസ്ഥമാക്കി. തുടർന്ന് താമരശേരി രൂപതയുടെ ചാൻസലർ, പിആർഒ, വൈദിക സമിതി സെക്രട്ടറി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.


Related Articles »